ഞങ്ങൾ കന്നഡയിൽ മാത്രമേ സംസാരിക്കൂ… എഴുതൂ… പ്രതിജ്ഞയെടുത്ത് കർണാടക

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാജ്യവ്യാപകമായി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കിടെ കന്നഡ ഭാഷാ സംരക്ഷണ പ്രതിജ്ഞ എടുത്ത് കർണാടക.

അടുത്തമാസം 1 നു നടക്കാനിരിക്കുന്ന കന്നഡ രാജ്യോത്സവ (കർണ്ണാടക പിറവി) ദിനാഘോഷത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ് നിയമസഭാ മന്ദിരമായ വിധാൻ സൗധക്ക് മുന്നിൽ കന്നഡിഗർ പ്രതിജ്ഞ എടുത്തത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ചൊല്ലിക്കൊടുത്ത സംസ്ഥാന മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി. മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി സമിതി അംഗവുമായ ബിഎസ് യെദ്യൂരപ്പയും ചടങ്ങിൽ പങ്കെടുത്തു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

‘കന്നഡ നാടിന്റെ മക്കളായ ഞങ്ങൾ കന്നഡ ഭാഷയിൽ മാത്രമേ സംസാരിക്കൂ, കന്നഡയിൽ മാത്രമേ എഴുതൂ, കന്നഡഭാഷയെ ഞങ്ങൾ പരിപോഷിപ്പിക്കും. അന്യ ഭാഷകൾ സംസാരിക്കുന്നവർക്ക് കന്നഡ ഭാഷയുടെ ഗരിമ പറഞ്ഞു കൊടുക്കും അവരെ കന്നഡ ഭാഷ പഠിക്കാൻ സഹായിക്കും ‘ ഇതായിരുന്നു പ്രതിജ്ഞയിലെ വാചകം .കർണ്ണാടകയുടെ സാംസ്കാരിക വകുപ്പാണ് കർണാടക പിറവിദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ സംസ്ഥാന പതാകയും ഷാളുമണിഞ്ഞു നൂറു കണക്കിന് പേർ പ്രതിജ്ഞ ചൊല്ലി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts