മുൻ വനിതാ കോർപറേറ്ററുടെ കൊലപാതകം; 3 പ്രതികൾ കൂടി പിടിയിൽ.

ബെംഗളൂരു: ചലവാഡി പാളയ മുൻ ബി.ജെ.പി. കോർപറേറ്റർ ആർ. രേഖയെ പട്ടാപ്പകൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 3 പേരെ കൂടെ പോലീസ് അറസ്റ്റ് ചെയ്തു.

പുരുഷോത്തം (22), അജയ് (21), സ്റ്റീഫൻ (21) എന്നിവരാണ് അറസ്റ്റിലായത്.

മറ്റ് പ്രതികളായ സൂര്യ (19), പീറ്റർ (46) എന്നിവരെ ഒരു ദിവസം മുൻപ് പോലീസ് വെടി വച്ച് വീഴ്ത്തി പിടകൂടിയിരുന്നു.

  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ

വ്യാഴാഴ്ചയാണ് ഭക്ഷണ കിറ്റ് വിതരണം നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന രേഖയെ അക്രമികൾ കുത്തിക്കൊലപ്പെടുത്തിയത്.

രേഖയുടെ ഭർത്താവ് കദിരേഷിനെ 2018ൽ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു കദിരേഷ്, രേഖയുടെ കൊലപാതകക്കേസിൽ പിടിയിലായവരിൽ 3 പേർ കദിരേഷിൻ്റെ മുൻ അനുയായികളാണ്.

http://h4k.d79.myftpupload.com/archives/68207

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us