1708 മൃതദേഹങ്ങൾ സംസ്കരിച്ച നഗരത്തിലെ നാലേക്കർ വരുന്ന താത്ക്കാലിക ശ്മശാനം അടച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവർക്കായി പ്രവർത്തനം തുടങ്ങിയ നഗരത്തിലെ ഏറ്റവുംവലിയ താത്‌കാലിക ശ്മശാനങ്ങളിലൊന്നായ കുറുബറഹള്ളിയിലെ ശ്മശാനം ബി.ബി.എം.പി. അടച്ചു.

ഇതുവരെ 1708 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. നഗരത്തിലെ മറ്റു ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഏപ്രിൽ 25-നാണ് നാലേക്കർ വരുന്ന ശ്മശാനം തുറന്നത്.

കഴിഞ്ഞയാഴ്ചയിൽ പ്രതിദിനം ശരാശരി രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്കാരത്തിനെത്തിച്ചതെന്നാണ് കണക്ക്. ഇതോടെയാണ് ശ്മശാനം പൂട്ടാൻ കോർപ്പറേഷൻ തീരുമാനിച്ചത്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

ഗിദ്ധനഹള്ളിയിലേയും ബിദരഗുപ്പെയിലെയും ശ്മശാനങ്ങളും ഈ മാസം അഞ്ചിന് കോർപ്പറേഷൻ അടച്ചിരുന്നു. കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സമയത്ത് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് കോർപ്പറേഷന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

കഴിഞ്ഞമാസങ്ങളിലുണ്ടായിരുന്ന മരണനിരക്കിൽ നിന്ന് കുത്തനെ കുറവുവന്നിട്ടുണ്ട്. ഇന്നലെ 16 പേർ മാത്രമാണ് നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts