മനുഷ്യക്കടത്ത്; നഗരത്തിലെ ലേഡീസ് പിജിയിലെ റെയ്ഡിൽ 15 സ്ത്രീകൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്. 10 പേര്‍ അടങ്ങുന്ന സംഘമാണ് ആദ്യ ഘട്ടത്തില്‍ പിടിയിലായത്. ഇവരില്‍ 8 പേര്‍ ബംഗ്ലാദേശികളായ സ്ത്രീകളാണ്. ബാനസവാടിയിൽ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നാണ് 8 പേരും പിടിയിലായത്.

ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് ഇന്ത്യന്‍ പൗരന്‍മാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശിയായ പൂജ എന്ന സ്ത്രീയെ ആനന്ദ് വിവാഹം ചെയ്തിരുന്നു. അനിലിനെയും ആനന്ദിനെയും ചോദ്യം ചെയ്തതില്‍ നിന്നും മനുഷ്യക്കടത്ത്, സെക്‌സ് റാക്കറ്റ് സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇതിന്റെ അടിസ്ഥാനത്തില്‍ കേശവ്, വിശ്വനാഥ്, മഞ്ജുനാഥ് എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വിനായക നഗറില്‍ പ്രവര്‍ത്തിക്കുന്ന പിജിയില്‍ നിന്നും 7 ബംഗ്ലാദേശി സ്ത്രീകളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇതോടെ 15 സ്ത്രീകളടക്കം 17 പേരാണ്‌ പിടിയിലായത്.

ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയതില്‍ നിന്നും മനുഷ്യക്കടത്ത് സംഘങ്ങളെക്കുറിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ചതില്‍ ഭൂരിഭാഗവും ബംഗ്ലാദേശ് നമ്പറുകളാണ്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് കൊല്‍ക്കത്ത സ്വദേശികളായി ചമഞ്ഞാണ് ഇവര്‍ രാജ്യത്ത് താമസിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts