ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച കോവിഡ് ബാധിച്ച യുവതി മരിച്ചു

ബെംഗളൂരു: ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച യുവതി മരിച്ചു. കലബുറഗി ആശുപത്രിയിലെ സ്ത്രീകളുടെ കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെയാണ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കോവിഡാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് മരിച്ചത്.

കലബുറഗി ജില്ലാ ആശുപത്രിയിൽ എട്ടാം തീയതി രാത്രിയാണ് ചികിത്സയിലായിരുന്ന യുവതി പീഡനശ്രമത്തിനിരയായത്. യുവതി കരഞ്ഞ്‌ ബഹളം കൂട്ടിയതിനെത്തുടർന്ന് ഓടിരക്ഷപ്പെട്ട സ്വകാര്യ ആംബുലൻസ് ഡ്രൈവർ പ്രേംകുമാറിനെ (25) ബ്രഹ്മപുര പോലീസ് അറസ്റ്റുചെയ്തിരുന്നു.

അതേസമയം, സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം., ജനവാദി മഹിളാസംഘടന എന്നിവയുടെ പ്രവർത്തകർ രംഗത്തുവന്നു. കോവിഡ് മൂലമാണോ  ലൈംഗികാതിക്രമത്തെ തുടർന്നുണ്ടായ മാനസികപ്രശ്നമാണോ യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തണമെന്ന് ഇവർ പറഞ്ഞു.

പ്രവർത്തകർ ആശുപത്രിക്കുമുമ്പിൽ പ്രതിഷേധിച്ചു. യുവതി അതിക്രമത്തിനിരയായത് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്ന് അവർ കുറ്റപ്പെടുത്തി. അതിക്രമമുണ്ടായപ്പോൾ വാർഡിലെ ഡ്യൂട്ടി ഡോക്ടർമാരും നഴ്‌സുമാരും എവിടെയായിരുന്നെന്ന് അവർ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us