കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5983 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10685 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.77 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 10685 ആകെ ഡിസ്ചാര്‍ജ് : 2610157 ഇന്നത്തെ കേസുകള്‍ : 5983 ആകെ ആക്റ്റീവ് കേസുകള്‍ : 146726 ഇന്ന് കോവിഡ് മരണം : 138 ആകെ കോവിഡ് മരണം : 33434 ആകെ പോസിറ്റീവ് കേസുകള്‍ : 2790338 ഇന്നത്തെ പരിശോധനകൾ…

Read More

കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ചു നിന്ന നഗരത്തിന് ആശ്വാസം

ബെംഗളൂരു: കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ചു നിന്ന നഗരത്തിന് ഇപ്പോൾ നേരിയ ആശ്വാസം. നഗരത്തിലെ മരണ നിരക്ക് കുറഞ്ഞതോടെ ഇതിൽ നിന്ന് ഏതാണ്ട് മോചനം നേടിക്കഴിഞ്ഞു എന്നു വേണം കരുതാൻ. ബുധനാഴ്ച 19 പേരാണ് നഗരത്തിൽ മരിച്ചത്. ദിവസം 300ലധികം പേർ കോവിഡ് ബാധിച്ചു മരിച്ച ജില്ലയാണിത്. കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതിനൊപ്പം മരണവും കുറഞ്ഞുവരുന്നത് സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നു. ഏതാനും ദിവസമായി കോവിഡ് മരണം കൂടി നിൽക്കുന്നത് മൈസൂരുവിലാണ്. ബുധനാഴ്ച ഇവിടെ 28 പേർ മരിച്ചു. എന്നാൽ സംസ്ഥാനത്ത് ബുധനാഴ്ച ബാഗൽകോട്ട്, ബീദർ, ചിത്രദുർഗ,…

Read More

ഐ.സി.യു. കിടക്കകൾക്കുവേണ്ടി ആശുപത്രിക്കുമുന്നിൽ ഇനി കാത്തിരിക്കേണ്ടി വരില്ല

ബെംഗളൂരു: ഒരു മാസം മുമ്പുവരെ ഐ.സി.യു. കിടക്കകൾക്കുവേണ്ടി ആശുപത്രിക്കുമുന്നിൽ കാത്തിരിക്കുന്ന രോഗികൾ പതിവുകാഴ്ചയായിരുന്നു. ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ഐ.സി.യു. കിടക്കകൾ തയ്യാറാക്കണമെന്നാണ് ബി.ബി.എം.പി. വ്യക്തമാക്കുന്നത്. ആവശ്യത്തിന് ഐ.സി.യു. കിടക്കകളില്ലാത്ത സാഹചര്യമാണ് നഗരത്തിലുള്ളത്. അതിനാൽ മൂന്നാംഘട്ട കോവിഡ് വ്യാപനപ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിൽ 4,500 ഐ.സി.യു. കിടക്കകളെങ്കിലും സജ്ജീകരിക്കേണ്ടിവരുമെന്ന് ബി.ബി.എം.പി.യുടെ ആരോഗ്യവിഭാഗം പറയുന്നു. മൂന്നുമാസത്തിനുള്ളിൽ ഐ.സി.യു. കിടക്കകളുടെ എണ്ണം കുത്തനെ വർധിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ 1300 ഐ.സി.യു. കിടക്കകളാണ് നഗരത്തിലുള്ളത്. ആദ്യഘട്ടത്തിൽ ജനറൽ ആശുപത്രികളിലും കോർപ്പറേഷന്റെ കീഴിലുള്ള ആശുപത്രികളിലുമായിരിക്കും കിടക്കകൾ ഒരുക്കുക. സ്വകാര്യ സംഘടനകളുടേയും…

Read More

ഒഴിഞ്ഞു പോയവരുടെ തിരിച്ചു വരവും കാത്ത് പി.ജി. ഉടമകൾ

ബെംഗളൂരു: കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ താമസക്കാർ വാടകവീടുകളും പി.ജി.കളും ഒഴിവാക്കി സ്വദേശത്തേക്ക് മടങ്ങിയതിനെത്തുടർന്ന് കനത്ത നഷ്ടമാണ് ഉടമകൾ നേരിടുന്നത്. വീട്ടുടമകളും പേയിങ് ഗസ്റ്റ് സ്ഥാപനമുടമകളും നഗരത്തിൽ ലോക്ഡൗൺ ഇളവു ലഭിച്ചതോടെ പുതിയ താമസക്കാരെ കണ്ടെത്താനുള്ള പ്രയത്നത്തിലാണ്. വീടുകൾക്കുമുന്നിൽ ബോർഡുകൾ എഴുതിത്തൂക്കിയും സാമൂഹിക മാധ്യമങ്ങളിൽ പരസ്യംചെയ്തുമാണ് ഉടമകൾ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. 10 ശതമാനംവരെ വാടകയിൽ കിഴിവ് ലഭിക്കുമെന്ന് കാട്ടിയാണ് ഉടമകൾ പരസ്യങ്ങളിടുന്നത്. പോഷകസമ്പുഷ്ടമായ ഭക്ഷണവും വാഗ്ദാനംചെയ്യുന്നുണ്ട്. നഗരത്തിൽ വീടുകൾക്കും പി.ജി.കൾക്കും വാടകയും കുത്തനെ കുറഞ്ഞു. നേരത്തെയുണ്ടായിരുന്നതിന്റെ 10 മുതൽ 15 ശതമാനംവരെയാണ് കുറവുണ്ടായത്. സെക്യൂരിറ്റിതുകയിലും വലിയ…

Read More

കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ്

ബെംഗളൂരു: കുടുംബാരോഗ്യ ക്ഷേമവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിദേശത്ത് പോകുന്നവർക്ക് കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് നൽകുമെന്ന് വ്യക്തമാക്കി. വിദേശത്ത് ജോലിക്കുപോകുന്നവർ, വിദ്യാഭ്യാസത്തിനുവേണ്ടി വിദേശത്ത് പോകുന്ന വിദ്യാർഥികൾ, ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്നവർ എന്നിവർക്കാണ് രണ്ടാം ഡോസ് വാക്സിൻ 28 ദിവസത്തിന് ശേഷം എടുക്കാൻ അനുമതിയുള്ളത്. മറ്റുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ ഉത്തരവുപ്രകാരം 12 മുതൽ 16 ആഴ്ചകൾക്കിടയിലാകും രണ്ടാം ഡോസ് നൽകുക.സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമാകും ക്യാമ്പ് നടത്തുക. പാസ്പോർട്ട് രജിസ്റ്റർ ചെയ്യാതെ ആദ്യ ഡോസ് സ്വീകരിച്ചവർക്കും രണ്ടാം ഡോസ്…

Read More

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

ബെംഗളൂരു: ലോക്ഡൗണിനെത്തുടർന്ന് കനത്ത സാമ്പത്തിക നഷ്ടമാണ് സ്വകാര്യബസുകൾക്കുണ്ടായത്. ഇതിനിടെ ഡീസൽ വില കുത്തനെ വർധിക്കുകയും ചെയ്തു. ലോക്ഡൗൺ പിൻവലിച്ചാലും നിരക്ക് വർധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. ബസ് നിരക്ക് വർധിപ്പിക്കാതെ സർവീസ് നടത്തിയാൽ ജീവനക്കാർക്ക് കൂലി നൽകാനുള്ള വരുമാനം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് കർണാടക പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. മാസങ്ങളോളം ഓടിക്കാതെയിട്ടതിനാൽ അറ്റകുറ്റപ്പണികൾ നടത്തി ബസുകൾ വീണ്ടുംനിരത്തിലിറക്കാൻ വലിയ തുക ചെലവാകും. നിരക്ക് വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ കാണുമെന്ന് പ്രൈവറ്റ്…

Read More

നഗരത്തിൽ മഴ തുടരും..

ബെംഗളൂരു : അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നഗരത്തിൽ ഇടവിട്ടുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. തീരദേശ മേഖലകളിൽ കനത്ത മഴയിൽ വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയും ശരാശരി 30 കിലോമീറ്റർ വേഗത്തിലുള്ള കാറ്റും നഗരത്തിൽ വീശിയടിച്ചിരുന്നു. കാലാവസ്ഥാമാറ്റത്തെ തുടർന്ന് നഗരത്തിലെ താപനിലയിലും മാറ്റമുണ്ടായിട്ടുണ്ട്.

Read More

എഞ്ചിനീയറിംഗ് ജോലി രാജിവച്ച് കഞ്ചാവ് വിൽപ്പനക്കിറങ്ങിയ യുവതി പിടിയിൽ.

ബെംഗളൂരു: ചിലർ അങ്ങനെയാണ് നല്ല ജോലിയുണ്ടെങ്കിലും അനധികൃത മാർഗ്ഗത്തിലൂടെ കൂടുതൽ പണം സമ്പാദിച്ചാലേ ഉറക്കം വരൂ, അങ്ങനെയുള്ള ഒരു യുവതി കഴിഞ്ഞ ദിവസങ്ങളിൽ ഉറങ്ങുന്നത് ഇപ്പോൾ ലോക്കപ്പിലാണ്. നഗരത്തിൽ ന്യൂബെൽ റോഡിലെ ഐ.ടി.ഐ. പാർക്കിന് സമീപം കഞ്ചാവ് വിൽപന നടത്തിയ ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി രേണുക (25) യാണ് കഴിഞ്ഞ ദിവസം സദാശിവ നഗർ പോലീസിൻ്റെ പിടിയിലായത്. കൂടെയുണ്ടായിരുന്ന സുഹൃത്തും ബിഹാർ സ്വദേശിയുമായ സുധാംശു സിങ്ങ് (21) സദാശിവനഗർ പോലീസിന്റെ പിടിയിലായി. രേണുകയുടെ ബാഗിൽനിന്ന് രണ്ടരക്കിലോ കഞ്ചാവും 6,500 രൂപയും കണ്ടെടുക്കുകയും ചെയ്തു. കൂടുതൽ ചോദ്യം…

Read More
Click Here to Follow Us