ഐ.സി.യു. കിടക്കകൾക്കുവേണ്ടി ആശുപത്രിക്കുമുന്നിൽ ഇനി കാത്തിരിക്കേണ്ടി വരില്ല

ബെംഗളൂരു: ഒരു മാസം മുമ്പുവരെ ഐ.സി.യു. കിടക്കകൾക്കുവേണ്ടി ആശുപത്രിക്കുമുന്നിൽ കാത്തിരിക്കുന്ന രോഗികൾ പതിവുകാഴ്ചയായിരുന്നു. ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ഐ.സി.യു. കിടക്കകൾ തയ്യാറാക്കണമെന്നാണ് ബി.ബി.എം.പി. വ്യക്തമാക്കുന്നത്.

ആവശ്യത്തിന് ഐ.സി.യു. കിടക്കകളില്ലാത്ത സാഹചര്യമാണ് നഗരത്തിലുള്ളത്. അതിനാൽ മൂന്നാംഘട്ട കോവിഡ് വ്യാപനപ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിൽ 4,500 ഐ.സി.യു. കിടക്കകളെങ്കിലും സജ്ജീകരിക്കേണ്ടിവരുമെന്ന് ബി.ബി.എം.പി.യുടെ ആരോഗ്യവിഭാഗം പറയുന്നു.

മൂന്നുമാസത്തിനുള്ളിൽ ഐ.സി.യു. കിടക്കകളുടെ എണ്ണം കുത്തനെ വർധിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ 1300 ഐ.സി.യു. കിടക്കകളാണ് നഗരത്തിലുള്ളത്.

  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്

ആദ്യഘട്ടത്തിൽ ജനറൽ ആശുപത്രികളിലും കോർപ്പറേഷന്റെ കീഴിലുള്ള ആശുപത്രികളിലുമായിരിക്കും കിടക്കകൾ ഒരുക്കുക. സ്വകാര്യ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹായം ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചുവരുകയാണ്.

സ്വകാര്യ ആശുപത്രികളോടും ഐ.സി.യു. കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ- നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് മൂന്നാം ഘട്ട കോവിഡ് വ്യാപനമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ആരോഗ്യരംഗത്തെ സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ മൂന്നാംഘട്ടത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒന്നും രണ്ടും ഘട്ടത്തേക്കാൾ മൂന്നാംഘട്ടം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts