ഗ്രീൻ എക്സ്പ്രസ്സ്‌ വേ വരുന്നതോടെ ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് 2 മണിക്കൂർ മാത്രം

ബെംഗളൂരു: നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ട് ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിൽ ഒരു പുതിയ എക്സ്പ്രസ് നിർമ്മിക്കാൻ ഒരുങ്ങുന്നു.

യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന 26 പുതിയ ഹരിത എക്സ്പ്രസ് വേകളിൽ ഒന്നാണ് നാലുവരിയുള്ള ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയെന്ന് കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

2022 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയ്ക്ക് അടിത്തറയിട്ടത്. ഇതോടെ റോഡ് മാർഗ്ഗം അഞ്ച് മുതൽ ആറ് മണിക്കൂർ വരെ സമയമെടുക്കുന്ന ബെംഗളൂരു-ചെന്നൈ റോഡ് യാത്ര വെറും രണ്ട് മണിക്കൂറായി ചുരുങ്ങും. 2025 ഡിസംബറോടെ എക്സ്പ്രസ് പൂർത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നു കൊടുക്കുവാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗതാഗതക്കുരുക്കുകളിൽ പെട്ട് ഏറ്റവും കുറഞ്ഞത് അഞ്ച് മണിക്കൂറുകളെങ്കിലുമെടുക്കുന്ന ചെന്നൈ- ബെംഗളൂരു യാത്ര, ഗ്രീൻ എക്‌സ്പ്രസ് വരുന്നതോടെ രണ്ടു മണിക്കൂറായി ചുരുങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts