അൾസൂരിൽ ഓട്ടോ യാത്രയ്ക്കിടെ മലയാളി കൊള്ളയടിക്കപ്പെട്ടു.

ബെംഗളൂരു: ബാനസവാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഓട്ടോയിൽ പോവുകയായിരുന്നു മലയാളി യാത്രക്കാരനെ അൾസൂരിൽ വെച്ച് ഒരു സംഘം കൊള്ളയടിച്ചു. പുലർച്ചെ ബാനസവാഡി ട്രെയിൻ ഇറങ്ങിയശേഷം നീലസാന്ധ്രയിലെ തന്റെ താമസ സ്ഥലത്തേയ്ക് പോകവെയാണ് സംഭവം.

അൾസൂർ ആർ.ബി.എൻ.എസ്. ഗ്രൗണ്ടിന് സമീപത്തുവച്ചാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേർ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം കബീറിനെയും ഓട്ടോഡ്രൈവറും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

ഡ്രൈവർ മാറിയതോടെ കബീറിന്റെ കൈവശമുണ്ടായിരുന്ന 3500 രൂപ തട്ടിയെടുത്ത ശേഷം സംഘം കടന്നുകളഞ്ഞു.

മൊബൈൽ ഫോൺ ബാഗിൽ ആയിരുന്നതിനാൽ അത് നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ ഓട്ടോഡ്രൈവറുടെ ഒത്താശയോടുകൂടിയാണോ കവർച്ച നടന്നതെന്ന് സംശയിക്കുന്നതായി കബീർ പോലീസിനോട് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts