ബെംഗളൂരു: കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ചു നിന്ന നഗരത്തിന് ഇപ്പോൾ നേരിയ ആശ്വാസം. നഗരത്തിലെ മരണ നിരക്ക് കുറഞ്ഞതോടെ ഇതിൽ നിന്ന് ഏതാണ്ട് മോചനം നേടിക്കഴിഞ്ഞു എന്നു വേണം കരുതാൻ.
ബുധനാഴ്ച 19 പേരാണ് നഗരത്തിൽ മരിച്ചത്. ദിവസം 300ലധികം പേർ കോവിഡ് ബാധിച്ചു മരിച്ച ജില്ലയാണിത്. കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതിനൊപ്പം മരണവും കുറഞ്ഞുവരുന്നത് സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നു.
ഏതാനും ദിവസമായി കോവിഡ് മരണം കൂടി നിൽക്കുന്നത് മൈസൂരുവിലാണ്. ബുധനാഴ്ച ഇവിടെ 28 പേർ മരിച്ചു. എന്നാൽ സംസ്ഥാനത്ത് ബുധനാഴ്ച ബാഗൽകോട്ട്, ബീദർ, ചിത്രദുർഗ, ഹാവേരി, കലബുറഗി, റായ്ച്ചൂർ എന്നീ ആറു ജില്ലകളിൽ കോവിഡ് ബാധിച്ച ഒരാളും മരിച്ചില്ല.
കോവിഡ് വ്യാപനം മൂർധന്യത്തിലെത്തിയ ദിവസങ്ങളിൽ ദിവസവും ഒട്ടേറെപേർ മരിച്ചുകൊണ്ടിരുന്ന ജില്ലകളാണിത്. ചാമരാജനഗർ, വിജയപുര, യാദ്ഗിരി എന്നിവിടങ്ങളിൽ ഒരാൾ വീതമാണ് മരിച്ചത്. ഗദക്, കുടക്, രാമനഗര, ഉഡുപ്പി എന്നിവിടങ്ങളിൽ രണ്ടു പേർവീതവും മരണത്തിന് കീഴടങ്ങി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.