ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

ബെംഗളൂരു: ലോക്ഡൗണിനെത്തുടർന്ന് കനത്ത സാമ്പത്തിക നഷ്ടമാണ് സ്വകാര്യബസുകൾക്കുണ്ടായത്. ഇതിനിടെ ഡീസൽ വില കുത്തനെ വർധിക്കുകയും ചെയ്തു. ലോക്ഡൗൺ പിൻവലിച്ചാലും നിരക്ക് വർധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.

ബസ് നിരക്ക് വർധിപ്പിക്കാതെ സർവീസ് നടത്തിയാൽ ജീവനക്കാർക്ക് കൂലി നൽകാനുള്ള വരുമാനം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് കർണാടക പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. മാസങ്ങളോളം ഓടിക്കാതെയിട്ടതിനാൽ അറ്റകുറ്റപ്പണികൾ നടത്തി ബസുകൾ വീണ്ടുംനിരത്തിലിറക്കാൻ വലിയ തുക ചെലവാകും.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

നിരക്ക് വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ കാണുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് രാജവർമ്മ ബെല്ലാൾ വെളിപ്പെടുത്തി.

ഓട്ടം നിലച്ചതിനെത്തുടർന്ന് കുടിശ്ശ‌ികയായ നികുതി അടയ്ക്കുകയും വേണമെന്ന് ഉടമകൾ പറയുന്നു. ഇത് കനത്ത സാമ്പത്തിക ബാധ്യതയാണുണ്ടാക്കുക. നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന് നേരത്തേ ബസുടമകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts