മൈസൂരു റൂട്ടില്‍ ബസുകളില്‍ കവര്‍ച്ച തുടര്‍ക്കഥയാകുന്നു;സൌഹൃദം നടിച്ച് അടുത്തുകൂടി ശീതള പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് കൊടുത്ത് ആഭരണവും പണവും തട്ടുന്നത് നിത്യ സംഭവമാകുന്നു;സ്ത്രീകള്‍ പിടിയില്‍.

ബെംഗളൂരു: മൈസുരുവിലേക്ക് കെ എസ് ആര്‍ ടി ബസില്‍ യാത്രചെയ്യുന്ന ആളുകളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തി പണവും ആഭരണങ്ങളും കവരുന്ന സംഘത്തിലെ സ്ത്രീകള്‍ പോലീസിന്റെ  പിടിയിലായി.ശീതള പാനീയത്തില്‍ ലഹരി പദാര്‍ത്ഥം ചേര്‍ത്ത് നല്‍കിയാണ്‌ കവര്‍ച്ച നടത്തുന്നത്.മൈസുരു നരസിംഹ രാജാ മോഹാല സ്വദേശി സുവര്‍ണ (29),യെ യാണ് കര്‍ണാടക ആര്‍ ടി സിയുടെ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി പോലീസിന് കൈമാറിയത്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

ശീതലപനീയത്തില്‍ കലര്‍ത്താനുള്ള മയക്കുമരുന്ന്,ആഭരണങ്ങള്‍,അവ മുറിക്കാനുള്ള പ്ലയര്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു.മൈസൂരു -ബെംഗളൂരു റൂട്ടില്‍ കെ എസ്ച്ച ആര്‍ ടി സി ബസില്‍ കവര്‍ച്ച അ ധികമാകുന്നതയുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വയസായ സ്ത്രീകളെ ആണ് ഈ സംഘം ലക്ഷ്യമിടുന്നത്,സൌഹൃദം നടിച്ച് കൂടെ ഇരുന്നതിനു ശേഷം മയക്കു മരുന്ന് കലര്‍ത്തിയ ശീതള പാനീയങ്ങള്‍ നല്‍കുന്നതാണ് രീതി.ബസ് കാത്തിരിക്കുന്നവരും സമാന രീതിയില്‍ കവര്‍ച്ചക്ക് ഇരയായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts