ഇനി ഓരോ 3 മാസം കൂടുമ്പോഴും ബസ് ചാര്‍ജ് വര്‍ധിക്കും?;ബസ് നിരക്ക് പരിഷ്കരിക്കാനുള്ള നിര്‍ദേശമടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍.

ബെംഗളൂരു: ഇന്ധന വിലയില്‍ അടിക്കടി ഉണ്ടാകുന്ന വ്യതിയാനം കണക്കിലെടുത്ത് ഓരോ മൂന്നു മാസം കൂടുമ്പോഴും ബസ് നിരക്കില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശവുമായി ഗതാഗത വകുപ്പ് മുന്നോട്ട് വന്നു.ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായി ഗതാഗത മന്ത്രി ഡി സി തമ്മണ്ണ അറിയിച്ചു.

കര്‍ണാടക ആര്‍ ടി സി,എന്‍ ഇ കെ ആര്‍ ടി സി,എന്‍ ഡബ്ലു കെ ആര്‍ ടി സി ,ബി എം ടി സി എന്നിവയുടെ ബസ് നിരക്കില്‍ ആണ് പരിഷക്കാരം ഏര്‍പ്പെടുത്തുക.ഡീസല്‍ വിലയില്‍ വന്‍ വന്‍ വര്‍ധനവ്‌ ഉണ്ടായിട്ടും ബസ് നിരക്ക് ഇതുവരെ കൂറ്റന്‍ കഴിയാത്തതിനാല്‍ ദിവസേന വലിയ നഷ്ട്ടമാണ് കെ എസ് ആര്‍ ടി സി നേരിടുന്നത് എന്നാണ് മന്ത്രി അറിയിച്ചത്.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

ഓരോ മൂന്ന് മാസവും കൂടുമ്പോള്‍ നിരക്ക് പരിഷ്ക്കരിക്കുന്നത്  യാത്രക്കാര്‍ക്ക് ഗുണകരമാവും എന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും തത്വത്തില്‍ ഓരോ മൂന്ന് മാസം കൂടുമ്പോഴും നിരക്ക് വര്‍ധനക്കാണ് സാധ്യത.ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ ബസ് നിരക്ക് ഇപ്പോള്‍ തന്നെ ബി എം ടി സി ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
[masterslider id="10"]

Related posts