യുജിസിക്ക് പൂട്ട്‌ വീഴുന്നു; പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍വ്വകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിതമായ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍റെ (യുജിസി) പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കാനാണ് പദ്ധതിയെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

12 അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ളതായിരിക്കും പുതിയ കമ്മീഷനിലെന്ന്‍ സൂചിപ്പിച്ച് കരട് മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ നിലവില്‍ വരുന്നതോടെ യുജിസി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എന്‍സിടിഇ) എന്നിവ ഇല്ലാതാകും.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ഫണ്ടും സ്കോളര്‍ഷിപ്പുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് പൂര്‍ണ്ണമായും മാറും. മണ്‍സൂണ്‍ സമ്മേളനത്തില്‍ പുതിയ ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാനാണ് മന്ത്രാലയത്തിന്‍റെ നീക്കം. നിയമം നിലവില്‍ വരുന്നതോടെ യുജിസി ആക്ട്‌ ഇല്ലാതാവുകയും ഉന്നത വിദ്യാഭ്യാസ സമിതി നിയമം 2018 പ്രാബല്യത്തില്‍ വരികയും ചെയ്യും.

1956ലാണ് യുജിസി നിലവില്‍ വരുന്നത്. രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഭോപാല്‍‍, ഗുവാഹത്തി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
[masterslider id="10"]

Related posts