ട്രെയിൻ ടിക്കറ്റ് പേരിന് മാത്രം; ഈ പ്രാവശ്യവും നാട്ടിലേക്കുള്ള വിഷു- ഈസ്റ്റർ അവധിയാത്ര മലയാളികൾക്ക് കടുപ്പമേറിയതാകും

ബെംഗളൂരു : ഇത്തവണയും നാട്ടിലേക്കുള്ള വിഷു- ഈസ്റ്റർ അവധിയാത്ര മലയാളികൾക്ക് കടുപ്പമേറിയതാകും.

വിഷുവിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് ഏറെക്കുറെ തീർന്നു.

ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഏതാനും ടിക്കറ്റുകളേ ബാക്കിയുള്ളൂ.

ചിലതീവണ്ടികൾ വെയ്റ്റിങ് ലിസ്റ്റിലായിട്ടുണ്ട്. ഏപ്രിൽ 14-നാണ് (തിങ്കളാഴ്ച) വിഷു.

തൊട്ടുമുൻപുള്ള വെള്ളി, ശനി ദിവസങ്ങളിലാണ് യാത്രാത്തിരക്ക് കൂടുതൽ.

ഈസ്റ്ററിനോടനുബന്ധിച്ച് പെസഹാ വ്യാഴം, ദുഃഖവെള്ളി എന്നിവയ്ക്ക് തൊട്ടുമുൻപാണ് നാട്ടിലേക്ക് തിരക്ക് അനുഭവപ്പെടുന്നത്.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

ഏപ്രിൽ 15 മുതൽ 19 വരെയുള്ള തീവണ്ടികളിൽ ഏതാനും ടിക്കറ്റുകൾ മാത്രമേ ബാക്കിയുള്ളൂ.

അതേസമയം, ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന തീവണ്ടിയിൽ സെക്കൻഡ് സിറ്റിങ്ങിൽ ഇഷ്ടം പോലെ ടിക്കറ്റുകൾ ബാക്കിയുണ്ട്.

അവധിയാത്ര ആരംഭിക്കാൻ ഇനിയും രണ്ടുമാസം ബാക്കിയുള്ളതിനാൽ വരുംദിവസങ്ങളിൽ ടിക്കറ്റെല്ലാം തീരും. വേനലവധി കൂടിയായതിനാൽ ഒട്ടേറെ മലയാളികളാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നാട്ടിൽ പോകുന്നത്.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി.കളിൽ ബുക്കിങ് തുടങ്ങാൻ ഇനി ഒരു മാസത്തോളം കാത്തിരിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts