18 വയസ്സുള്ള പെൺകുട്ടിയെ ബലമായി വിവാഹം കഴിച്ചതിന് 50 വയസുകാരൻ അറസ്റ്റിൽ!

ബെംഗളൂരു : 18 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 50 വയസ്സുള്ള വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ നിന്ന് കാണാതായ ഹുബ്ബള്ളിയിൽ നിന്നുള്ള കരിഷ്മ എന്ന പെൺകുട്ടിയെ 50 വയസ്സുള്ള പ്രകാശ് എന്ന സെക്യൂരിറ്റി ഗാർഡിനൊപ്പമാണ് കണ്ടെത്തിയത്.

രണ്ടുപേരും വിവാഹിതരായി. പക്ഷേ കരിഷ്മ പ്രകാശിനെ ഉപേക്ഷിച്ച് വീട്ടിലേക്ക് ഓടിപ്പോയി. പ്രകാശൻ തന്നെ നിർബന്ധിച്ച് കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന ഗുരുതരമായ ആരോപണവും പെൺകുട്ടി ഉന്നയിച്ചു.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

ഇതുസംബന്ധിച്ച് ഹുബ്ബള്ളിയിലെ കേഷ്വാപൂർ പോലീസ് സ്റ്റേഷനിൽ കരിഷ്മ പരാതി നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പ് പ്രകാശ് തന്നെ ശല്യപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു.

ഇപ്പോൾ പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts