സ്ത്രീവിരുദ്ധ സംഘടനയില്‍ നിന്ന്‍ രാജിവെച്ച നടപടി ധീരം: പിന്തുണച്ച് വി.എസ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ നാല് നടിമാര്‍ രാജിവെച്ചത് ധീരമായ നടപടിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി. എസ് അച്യുതാനന്ദന്‍.

അമ്മ പോലുള്ള സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഗുണകരമല്ല. അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാത്ത സംഘടനയാണ് അമ്മയെന്നും വി. എസ് വിമര്‍ശിച്ചു. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും വി.എസ് തുറന്നടിച്ചു.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

ദിലീപ് തന്‍റെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇതിനെതിരെ പരാതിപ്പെട്ടിട്ടും താന്‍ കൂടി അംഗമായ സംഘടന ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപിച്ച് നടി ഭാവനയും ഒപ്പം പിന്തുണച്ച് റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരും സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts