വെബ് ടാക്സികളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി.

ബെംഗളൂരു : വെബ്ടാക്സികളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു ഗതാഗത കമ്മിഷണർ നവീൻരാജ് സിങ്. സുരക്ഷ ഉറപ്പാക്കാൻ ഗതാഗതവകുപ്പ് ചില മാനദണ്ഡങ്ങൾ തയാറാക്കി വരുകയാണ്. വെബ്ടാക്സി കമ്പനികൾ ഇവ കർശനമായും പാലിക്കേണ്ടതുണ്ട്.

ഓല, ഊബർ ഉൾപ്പെടെ വെബ്ടാക്സി കമ്പനി പ്രതിനിധികൾ, ഡ്രൈവർമാർ, കാബ് ഉടമകൾ എന്നിവരുമായുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കു നേരെ വെബ്ടാക്സി ഡ്രൈവർമാരുടെ അതിക്രമങ്ങൾ സംബന്ധിച്ച് സമീപകാലത്ത് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. ഈ മാസമാദ്യം ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഓല കാബ് ഡ്രൈവർ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തിയതാണ് ഒടുവിലത്തെ സംഭവം. ഇത്തരം സംഭവങ്ങൾക്കു തടയിടുകയാണ് ലക്ഷ്യം.

  ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും ശക്തമായ കാറ്റും മഴയും തുടരും; വിശദാംശങ്ങൾ

സ്ത്രീകൾക്കു നേരെ അതിക്രമങ്ങൾ ഉണ്ടാകുന്ന കേസുകളിൽ വെബ്ടാക്സി കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കേണ്ടതുണ്ടെന്നു ഡ്രൈവർമാരുടെ പ്രതിനിധി തൻവീർ പാഷ പറഞ്ഞു.

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തേണ്ടതു കമ്പനികളുടെകൂടി ചുമതലയാണ്. വാഹനങ്ങളിൽ പാനിക് ബട്ടൻ പോലുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും പാഷ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് യോഗം വിളിച്ചതെന്നു ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വേതനം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി ഡ്രൈവർമാരും കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഈ മാസമാദ്യം നേരിട്ടു ചർച്ച നടത്തിയിരുന്നു. തിരക്കനുസരിച്ച് യാത്രാക്കൂലി കുത്തനെ കൂട്ടുന്നതിനെതിരെ(ഡൈനാമിക് പ്രൈസിങ്) ഓല, ഊബർ കമ്പനികൾക്കു ഗതാഗതവകുപ്പ് കാരണംകാണിക്കൽ നോട്ടിസ് അയച്ചെങ്കിലും ഇനിയും നടപടി സ്വീകരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും
[masterslider id="10"]

Related posts

Click Here to Follow Us