‘അവള്‍ക്കൊപ്പം’ ഇല്ലാത്തവര്‍ ഇവരാണ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ചലച്ചിത്ര താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് പേര്‍ അമ്മയില്‍ നിന്ന് രാജിവെച്ചു.

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗീതു മോഹന്‍ദാസ്‌, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്. ഇവര്‍ മൂന്നുപേരും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുമാണ്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ചവരാണ് ഈ മൂന്നുപേരും. എന്നാല്‍ അമ്മയില്‍ അംഗത്വമുള്ള വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളില്‍ മൂന്നുപേര്‍ മാത്രമേ രാജിവെച്ചിട്ടുള്ളൂ.

മഞ്ചു വാര്യര്‍, പദ്മപ്രിയ, പാര്‍വതി തിരുവോത്ത്, രേവതി എന്നിവര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തങ്ങള്‍ രാജിവെയ്ക്കുന്നു എന്ന് കാണിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പിട്ട കുറിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഇവര്‍ തങ്ങളുടെ രാജി പിന്നീട് അറിയിക്കുമോ എന്നോ അല്ലെങ്കില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ നിലപാടില്‍ നിന്നും വിട്ടുനില്‍ക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts