ബെംഗളുരു: നഗരത്തിലെ മറ്റു പല കടലാസ് സംഘടനകളില്‍ നിന്ന് വ്യത്യസ്തമാണ് കെഎംസിസി,ഒന്നിച്ച് നിന്ന് ഫോട്ടോ എടുത്ത് പത്രത്തില്‍ കൊടുത്ത് സാമൂഹിക സേവനം നല്‍കുന്നവരില്‍ നിന്ന് വ്യത്യസ്തമാണ് കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍,നഗരത്തിലെ മലയാളികള്‍ നേരിടുന്ന ഏതൊരു പ്രശ്നത്തിന്റെ കൂടെയും കെ എം സി സി യുടെ സഹായം കാണാം,മലയാളികള്‍ നേരിടുന്ന വാഹനാപകടം പോലുള്ള അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അവിടെ എത്തുന്നത് കെ എം സി സി പ്രവര്‍ത്തകര്‍ ആയിരിക്കും,ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാര്‍ത്തഹള്ളിക്ക് സമീപം മലയാളികള്‍ കാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ വരെ നമ്മള്‍ കണ്ടതാണ് അത്.
കെ എം സി സി യുടെ സാമൂഹിക സഹായ പ്രവര്‍ത്തനത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ആകുകയാണ് രണ്ടു ദിവസം മുന്‍പ് നടന്ന സംഭവം ,
ഒരു ജീവൻ രക്ഷിക്കാൻ ബാംഗ്ലൂർ കെ എം സി സിയുടെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമത്തിലുള്ള ആമ്പുലൻസ് 4 മണിക്കൂർ കൊണ്ട് ഓടി തീർത്തത് 418 കിലോമീറ്റർ ദൂരം..
ഹൃദയമാറ്റ ശാസ്ത്രക്രിയക്കായ് നാലുമാസമായി ദാതാവിനെ കാത്ത് ബെംഗളുരു നാരായണ ഹൃദയാലയിൽ ചികിത്സയിലിരുന്ന പേരാംബ്ര സ്വദേശിനിക്ക് കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ദാതാവ് ശരിയായതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി എത്തേണ്ടതിന് വേണ്ടി വ്യോമയാന മാർഗ്ഗങ്ങളടക്കം സാങ്കേതിക തടസ്സം നേരിട്ടപ്പോഴാണ് ഈ ഉദ്യമം ബെംഗളുരു കെ എം സി സി യും, ഡൈവർ ഹനീഫും ഏറ്റെടുക്കുന്നത് ഹനീഫിന്റ മനോധൈര്യവും, നേതാക്കന്മാരുടെ പിന്തുണയും, സഹജീവി പ്രാർത്ഥനകളും ഒന്നിച്ചപ്പോൾ 4 മണിക്കൂറിൽ 418 കി.മീറ്റർ ഓടി ലക്ഷ്യസ്ഥാനത്തിലേക്ക് കുതിച്ചു.
വഴി നീളെ പോലിസുദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹായ സഹകരണകൂടിയായപ്പോള്‍ ഏറ്റെടുത്ത ശ്രമം വിജയം ,തീര്‍ന്നില്ല സമയത്തില്‍ ആശുപത്രിയില്‍ എത്തുകയും ശസ്ത്രക്രിയ വിജയം കാണുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.