തിരുവനന്തപുരം നഗരൂരില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. സംഭവത്തില്‍ ഒന്‍പത് പേരെ പ്രതി ചേര്‍ത്തായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നഗരൂര്‍ SI ഉള്‍പ്പടെയുള്ള പൊലീസ് സംഘത്തെയാണ് തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെഎസ്യു ആക്രമണത്തിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയതായിരുന്നു പൊലീസ് സംഘം. രണ്ട് പ്രതികളുടെ വീട്ടില്‍ നോട്ടീസ് നല്‍കിയ ശേഷം മൂന്നാമത്തെ പ്രതിയുടെ വീട്ടിലേക്ക് നോട്ടീസ് നല്‍കാന്‍ പോകവെയാണ് സംഭവം.
Read MoreMonth: February 2026
മുള്ളൻ പന്നിയെ അടിച്ചുകൊന്ന് സിപിഎം നേതാവ് വെള്ളനാട് ശശി
തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി. വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻ പന്നി. ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു. എന്നാൽ ഇതേസമയം പ്രദേശത്തെത്തിയ വെള്ളനാട് ശശി, വനംവകുപ്പിനെ വെല്ലുവിളിച്ച് മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം…
Read Moreഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്, റിപ്പോർട്ട് മടക്കി മേധാവി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയാന് ആശ്വാസകരമായ റിപ്പോർട്ടുമായി ക്രൈം ബ്രാഞ്ച്. തുടരന്വേഷണത്തിലും മന്ത്രിക്കെതിരെ മതിയായ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ, ഈ റിപ്പോർട്ടിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി ഇത് തിരിച്ചയച്ചു. അന്വേഷണ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്. വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. വിവാദ പ്രസംഗം ലൈവ് ചെയ്ത അക്കൗണ്ടും നശിപ്പിച്ചു. തെളിവുകൾ ശേഖരിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്. ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തിൽ സജിചെറിയാന് രാജിവയ്ക്കേണ്ടിവന്നിരുന്നു. പൊലീസ് നൽകിയ…
Read Moreഭൂമി വില ഉയരും; ഏപ്രിൽ ഒന്നു മുതൽ ബെംഗളൂരുവിൽ ഉൾപ്പടെ വസ്തു ഇടപാടുകൾക്ക് ചെലവേറും; വിശദാംശങ്ങൾ
ബെംഗളൂരു: കർണാടകയിൽ വസ്തു വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും തിരിച്ചടിയായി ഗൈഡൻസ് വാല്യൂ (Guidance Value) വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നേക്കും. ഇതോടെ ഭൂമി രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയ്ക്കായി വലിയൊരു തുക അധികമായി നൽകേണ്ടി വരും. ഗൈഡൻസ് വാല്യൂവിൽ ശരാശരി 15 മുതൽ 20 ശതമാനം വരെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഗൈഡൻസ് വാല്യൂവിന്റെ 5% സ്റ്റാമ്പ് ഡ്യൂട്ടി, 2% രജിസ്ട്രേഷൻ ഫീ, 0.60% സെസ് എന്നിങ്ങനെ ആകെ 7.60 ശതമാനമാണ് ഉപഭോക്താക്കൾ നികുതിയായി നൽകുന്നത്.…
Read Moreപ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി. മാര്‍ച്ച് ആറിന് നടക്കാനിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. എന്‍ഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് പ്രധാനമന്ത്രി നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയില്‍വേയുടേത് ഉള്‍പ്പെടെ മറ്റ് രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദര്‍ശന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വൈകാതെയുണ്ടാകും.
Read Moreപാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉദ്യോഗസ്ഥര്‍ ബോഡി ക്യാമറ ധരിക്കണം
ബെംഗളൂരു: സുതാര്യത ഉറപ്പാ ക്കുന്നതിനായി പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉദ്യോഗസ്ഥര്‍ ബോഡി ക്യാമറ ധരിക്കണമെന്നു ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് നിര്‍ദേശം നല്‍കി. അപേക്ഷകന്റെ വീട്ടുവിലാസത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും മറ്റു ജീവ നക്കാരും നിര്‍ബന്ധമായും സന്ദര്‍ശിക്കണം. വീട്ടുകാരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കണമെന്നും അപേക്ഷകനെ വെരിഫിക്കേഷനു വേണ്ടി പൊലീസ് സ്റ്റേഷനുകളിലേക്കു വിളിപ്പിക്കുന്നതു കര്‍ശനമായി ഒഴിവാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. വ്യക്തമായ തെളിവില്ലാതെ എതിര്‍ത്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്നും അപേക്ഷകനു ബുദ്ധിമുട്ടാകുന്ന തരത്തില്‍ അനാവ ശ്യമായി റിപ്പോര്‍ട്ട് വൈകിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
Read More100 കോടിയുടെ സ്വര്‍ണക്കടത്ത് നടി രന്യയെ പ്രോസിക്, ചെയ്യാന്‍ നീക്കം
ബെംഗളുരു ദുബായില്‍ നിന്നു 102.55 കോടിയുടെ 127.3 കിലോ ഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ നടി രന്യ റാവു ഉള്‍പ്പെടെ 3 പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇ.ഡി ബെംഗളുരുവിലെ പ്രത്യേക കോടതിയുടെ അനുമതി തേടി. തെലുങ്ക് നടന്‍ തരുണ്‍ രാജുവും ബെള്ളാരിയില്‍ നിന്നുള്ള സ്വര്‍ണ വ്യാപാരി സാഹില്‍ ജയിനുമാണ് കേസിലെ മറ്റു പ്രതികള്‍. കള്ളക്കടത്തു തടയല്‍ നിയമ പ്രകാരം (കോഫെപോസ) പ്രതികള്‍ ജയിലിലാണ്. രന്യയുടെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ നിന്ന് ഇ.ഡിയെ ഹൈക്കോടതി താല്‍ക്കാലികമായി വിലക്കിയിരുന്നു. സ്വര്‍ണക്കടത്തിനു പുറമേ ഹവാല ഇടപാടുകള്‍ നടത്തിയെന്നു റവന്യു ഇന്റലിജന്‍സ്…
Read Moreദുരിതമായി നേപ്പാള്‍ യാത്ര; ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കന്നഡിഗന്മാർ കുടുങ്ങിയത് രണ്ട് ദിവസം
ബെംഗളൂരു: കാഠ്മണ്ഡുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് വൈകിയതോടെ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) നാടകീയ രംഗങ്ങൾ. 30 മണിക്കൂറിലധികം വിമാനത്തിനുള്ളിലും വിമാനത്താവളത്തിലുമായി കുടുങ്ങിയ യാത്രക്കാർ വിമാനക്കമ്പനിക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ 10:30-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് 1:25-ന് കാഠ്മണ്ഡുവിൽ എത്തേണ്ടതായിരുന്നു. എന്നാൽ നേപ്പാളിലെ മോശം കാലാവസ്ഥയും കാഴ്ചപരിധി കുറഞ്ഞതും കാരണം വിമാനം ആദ്യം വാരാണസിയിലേക്കും പിന്നീട് ലഖ്‌നൗവിലേക്കും തിരിച്ചുവിട്ടു. 30 മണിക്കൂറിലധികം വിമാനത്തിനുള്ളിൽ കഴിയേണ്ടി വന്നതായും കൃത്യമായ ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും യാത്രക്കാർ…
Read Moreഇടനാഴി വഴി കുതിപ്പ് കാത്ത് സബേര്‍ബന്‍; പ്രതീക്ഷിക്കുന്നത് 19 ലക്ഷം യാത്രക്കാരെ
ബെംഗളുരു: സബേര്‍ബന്‍ റെയിലിന്റെ 4 ഇടനാഴികള്‍ പൂര്‍ത്തിയാകുന്നതോടെ റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെ ന്റ് കമ്പനി (കെ റൈഡ്) പ്രതിദിനം പ്രതീക്ഷിക്കുന്നതു 19 ലക്ഷം യാത്രക്കാരെ. 148 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാത 17 മെട്രോ സ്റ്റേഷ നുകളെയും 22 റെയില്‍വേ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണു കടന്നുപോകുന്നത്. സബേര്‍ബന്‍ സ്റ്റേഷനുകള്‍ മള്‍ട്ടി മോഡല്‍ ഗതാഗത ഹബ്ബായി മാറുന്നതോടെ കൂടുതല്‍ പേര്‍ ട്രെയിന്‍ സര്‍വീസുകളെ ആശ്രയിക്കും. സബേര്‍ബന്‍ റെയിലിന്റെ ആദ്യ ഘട്ടം 2027ല്‍ പൂര്‍ത്തിയാക്കാനാ ണു ലക്ഷ്യമിടുന്നത്. ഇത്രയും പേര്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ചു സബേര്‍ബന്‍ ട്രെയിനിലേക്കു മാറുന്നതോടെ…
Read Moreബന്ദിപ്പൂര്‍, നാഗര്‍ഹോളെ സഫാരി കര്‍ഷകര്‍ അനിശ്ചിതകാല സമരം തുടങ്ങി
ബെംഗളുരു: ബന്ദിപ്പൂര്‍, നാഗര്‍ ഹോളെ വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലെ സഫാരി പുനരാരംഭിച്ചതില്‍ പ്രതിഷേധിച്ചു മൈസൂരുവില്‍ കര്‍ഷകര്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം 4 കര്‍ഷകരെ കടുവ കടിച്ചു കൊന്നതിനു പിന്നാലെയായിരുന്നു നവംബര്‍ 7നു സഫാരിക്കും ട്രക്കിങ്ങിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് 22 മുതല്‍ നിയന്ത്രണങ്ങളോടെ സഫാരി പുനരാരഭിക്കുകയായിരുന്നു. ഇതു വീണ്ടും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണു കര്‍ഷകര്‍ സമരത്തിലുള്ളത്. വനാതിര്‍ത്തികളില്‍ താമസി ക്കുന്ന കര്‍ഷകരുടെ ജീവന്‍ അപകടത്തിലാണെന്നും സഫാരി നിര്‍ത്തലാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സംസ്ഥാനത്തെ കര്‍ഷക സംഘടനകളുടെ ഫെഡറേ ഷന്‍ പ്രസിഡന്റ്…
Read More