പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉദ്യോഗസ്ഥര്‍ ബോഡി ക്യാമറ ധരിക്കണം

ബെംഗളൂരു: സുതാര്യത ഉറപ്പാ ക്കുന്നതിനായി പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉദ്യോഗസ്ഥര്‍ ബോഡി ക്യാമറ ധരിക്കണമെന്നു ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് നിര്‍ദേശം നല്‍കി.

അപേക്ഷകന്റെ വീട്ടുവിലാസത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും മറ്റു ജീവ നക്കാരും നിര്‍ബന്ധമായും സന്ദര്‍ശിക്കണം.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

വീട്ടുകാരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കണമെന്നും അപേക്ഷകനെ വെരിഫിക്കേഷനു വേണ്ടി പൊലീസ് സ്റ്റേഷനുകളിലേക്കു വിളിപ്പിക്കുന്നതു കര്‍ശനമായി ഒഴിവാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

വ്യക്തമായ തെളിവില്ലാതെ എതിര്‍ത്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്നും അപേക്ഷകനു ബുദ്ധിമുട്ടാകുന്ന തരത്തില്‍ അനാവ ശ്യമായി റിപ്പോര്‍ട്ട് വൈകിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts