കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ മോഹൻലാൽ ഇന്റർവ്യൂ ചെയ്തതിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് അഖിൽ മാരാർ. “ലാലേട്ടാ, അങ്ങ് വെളുപ്പിച്ചു കൊടുത്ത ഈ ചിരിക്കുന്ന പാവ കഴിഞ്ഞ 10 വർഷം കേരളത്തെ കുരങ്ങു കളിപ്പിക്കുകയായിരുന്നു” എന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. പണത്തിന് വേണ്ടിയാണോ അതോ കൈയടിക്ക് വേണ്ടിയാണോ ഇത്തരമൊരു പി.ആർ (PR) വർക്കിന് താരം മുതിർന്നതെന്നും അദ്ദേഹം ചോദിച്ചു. ഭാരതീയ സംസ്കാരത്തിലും ആത്മീയതയിലും വിശ്വസിക്കുന്ന മോഹൻലാലിനെ മുൻപ് നിലവിളക്ക് കൊളുത്തിയതിനും ബ്ലോഗ് എഴുതിയതിനും ആക്ഷേപിച്ചവരാണ് ‘കമ്മികൾ’. ആ വിഭാഗത്തിന്റെ കൈയടിക്ക് വേണ്ടിയാണോ ഈ അഭിമുഖമെന്ന്…
Read MoreMonth: February 2026
പ്രണയനൈരാശ്യത്തിന് പിന്നാലെ യൂട്യൂബർ ജീവനൊടുക്കി
തെലങ്കാന ഹൈദരാബാദിൽ യൂട്യൂബറെ മരിച്ച നിലയിൽ കണ്ടെത്തി. യൂട്യൂബറും ബിഎസ്‌സി വിദ്യാർഥിനിയുമായ ബോണു കൊമാലിയെ (21) ആണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ആത്മഹത്യക്കുറിപ്പ് എഴുതിയതിന് ശേഷം മരിക്കുകയായിരുന്നു. മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന യുവാവിനെ തനിക്ക് മറക്കാൻ കഴിയുന്നില്ലെന്നും എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്ന് യുവതി തൻ്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. അവൻ തന്റേതല്ലെന്ന് അറിയാമെന്നും എന്നാൽ അവൻ തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുവതി തൻ്റെ ആത്മഹത്യക്കുറിപ്പിൽ എഴുതി.
Read Moreനഗരത്തിലെ റോഡുകളില്‍ യുവാക്കളുടെ അമിതവേഗം അപകടങ്ങള്‍ വര്‍ധിക്കുന്നു; മരണപെട്ടവരിൽ മലയാളികളും
ബെംഗളുരു : നഗരനിരത്തുകളില്‍ യുവാക്കളുടെ മരണപ്പാച്ചിലിനെ തുടര്‍ന്നുള്ള വാഹനാപകടങ്ങളില്‍ പൊലിയുന്നത് ഒട്ടേറെ നിരപരാധികളുടെ ജീവന്‍. കഴിഞ്ഞ ദിവസങ്ങളിലായി മലയാളികള്‍ ഉള്‍പ്പെടെ പത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ അപകടങ്ങള്‍ക്കു പിന്നില്‍ അമിതവേഗമാണ്. 13നു പുലര്‍ച്ചെ ഹൊസ്‌കോട്ടെ – ദൊബാസ്‌പേട്ട് : പാതയില്‍ പിയു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ബൈക്കിലും ലോറിയിലും ഇടിച്ചുണ്ടായ അപ കടത്തില്‍ 7 പേരുടെ ജീവനാണു പൊലിഞ്ഞത്. അപകടസമയത്തു കാര്‍ 150 കിലോമീറ്ററിലേറെ വേഗത്തിലായിരുന്നു. തൊട്ടടുത്ത ദിവസം ബെംഗളൂരു – തുമ ക്കുരു ഹൈവേയില്‍ കാര്‍ നിയന്ത്രണം വിട്ടു കര്‍ണാടക ആര്‍ടിസി ബസിലിടിച്ച് 5…
Read Moreമരിച്ചുപോയവരുടെ പേരില്‍ പോലും ആനുകൂല്യം കൈപ്പറ്റുന്നു; ബാധ്യതയാണെങ്കിലും ജനക്ഷേമം തുടരും: ഡികെ
ബെംഗളുരു: കര്‍ണാടകയില്‍ നടപ്പിലാക്കി വരുന്ന 5 ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ ഖജനാവിനു ബാധ്യതയാണെങ്കിലും ഗുണഭോക്താക്കളിലേക്കു മുടങ്ങാതെ എത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞു. മരിച്ചുപോയവരുടെ പേരില്‍ പോലും ആനുകൂല്യം കൈപ്പറ്റുന്നവരുണ്ട്. ഇവ കണ്ടെത്തി നിര്‍ത്തലാക്കണം. ക്ഷേമപദ്ധതികള്‍ പരിഷ്‌കരിക്കേണ്ട കാര്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. വീടുകള്‍ക്ക് 200 യൂണിറ്റ് വീതം സൗജന്യ വൈദ്യുതി നല്‍കുന്ന ‘ഗൃഹജ്യോതി’, ഗൃഹനാഥകള്‍ക്കു പ്രതിമാസം 2,000 രൂപ വീതം നല്‍കുന്ന ഗ്രഹലക്ഷ്മി, സര്‍ ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര സാധ്യമാക്കുന്ന ‘ശക്തി’ , 5 കിലോഗ്രാം അധിക അരി നല്‍കുന്ന ‘അന്ന ഭാഗ്യ’, തൊഴില്‍രഹിതരായ…
Read Moreമരണത്തിലും മായാത്ത പുഞ്ചിരി; ഏഴ് വയസ്സുകാരൻ വിടവാങ്ങിയത് നാല് പേർക്ക് പുതുജീവൻ നൽകി
ബെംഗളൂരു: വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഏഴ് വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായി ഒരു കുടുംബം. ബെംഗളൂരുവിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (KIMS) ചികിത്സയിലായിരുന്ന ബാലന്റെ അവയവങ്ങളാണ് നാല് പേർക്ക് പുതുജീവൻ പകർന്നത്. മഹാദേവപുരയിലെ കെ.ഐ.എം.എസ് (KIMS) ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. റോഡപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാലനെ രക്ഷിക്കാൻ ഡോ. ഗുരുദത്ത് എ.വിയുടെയും ഡോ. രഘുറാം ഗോപാലകൃഷ്ണന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഏഴ് ദിവസത്തോളം തീവ്രശ്രമം നടത്തി. എന്നാൽ അത്യാധുനിക ചികിത്സകൾ നൽകിയിട്ടും കുട്ടിയുടെ ആരോഗ്യനിലയിൽ…
Read Moreബിജെപിയുമായി തദ്ദേശത്തിലും കൂടാം: ദേവെഗൗഡ
ബെംഗളുരു: ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജിബിഎ) ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യം നിലനിര്‍ത്താന്‍ ജനതാദള്‍ എസിനു താല്‍പര്യമുണ്ടെന്നു ദള്‍ ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ പറഞ്ഞു. ബിജെപിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇതു സംബന്ധിച്ചു ദള്‍ സംസ്ഥാന അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ കുമാരസ്വാമി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും ദേവെഗൗഡ പറഞ്ഞു. ജില്ലാ, താലൂക്ക് പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കാന്‍ സഖ്യം അനിവാര്യമാണെന്ന നിലപാടിലാണു ബിജെപി കേന്ദ്ര നേതാക്കളും. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ തദ്ദേശ തിരഞ്ഞടുപ്പുകളിലെ വലിയ വിജയം അനിവാര്യമാണ്.…
Read Moreബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മരണം
ബെംഗളുരു: കെജി ഹള്ളി ബൈക്കുകള്‍ കൂട്ടിയിടിച്ചു 2 യുവാക്കള്‍ മരിച്ചു. 2 പേര്‍ ക്കു ഗുരുതരമായി പരുക്കേറ്റു. വെങ്കിടേശ്വര മെട്രോ സ്റ്റേഷ നു സമീപത്ത് ഇന്നലെ വെളു പ്പിനായിരുന്നു അപകടം.
Read More6.5 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍
ബെംഗളുരു: വിമാനത്താവള ത്തില്‍ 6.5 കോടി രൂപ വിലമതി ക്കുന്ന 18.6 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി 2 യാത്രക്കാരെ കസ്റ്റംസ് ഉദ്യോ ഗസ്ഥര്‍ പിടികൂടി. ബാങ്കോ ക്കില്‍ നിന്നെത്തിയവരാണ് അറസ്റ്റിലായത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണു ലഹരിമരുന്നു കണ്ടെത്തിയത്. വ്യാഴാഴ്ച ബ്രസീല്‍ സ്വദേശിയില്‍ നിന്നു 4.77 കിലോഗ്രാം പിടികൂടിയിരുന്നു.
Read Moreബാലികയ്ക്ക് നേരെ പിഡനശ്രമം: മഠം മേധാവിക്ക് എതിരെ കേസ്
ബെംഗളൂരു: യാദ്ഗിറില്‍ 7 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. ഷഹാപുര്‍ മഹല്‍ റോജ മഠത്തിലെ മല്ലികാര്‍ജുന മുത്യക്ക് (26) എതിരെയാണു കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണു മഠത്തില്‍ കുട്ടിയുടെ മാതാപി താക്കളുടെ മുന്നില്‍ മല്ലികാര്‍ജുന മോശമായി പെരുമാറിയത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ വനിതാ ശിശു ക്ഷേമ വകുപ്പും കേസെടുത്തു.
Read Moreസംവിധായകനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു; നടി അറസ്റ്റില്‍
ബെംഗളുരു: കന്നഡ സംവി ധായകന്‍ അനീഷിനെ തട്ടി ക്കൊണ്ടു പോയി ആക്രമിച്ചതി നു നടി ഐശ്വര്യ ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റിലായി. പണമിട പാടിന്റെ പേരിലുള്ള തര്‍ക്ക ത്തെ തുടര്‍ന്നു സംവിധായക നെ വീട്ടിലേക്കു തട്ടിക്കൊണ്ടു പോയി ക്രിക്കറ്റ് സ്റ്റംപ് കൊണ്ടു മര്‍ദിച്ച ശേഷം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ജീവനദ ഭാഷ തുടങ്ങിയ സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും സംവിധായകനാണ് അനീഷ്. കന്നഡ സിനിമ ഭീമയില്‍ അഭിനയിച്ച ഐശ്വര്യ റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
Read More