വിവാഹശേഷം ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിജയ് ദേവരകൊണ്ടയും രശ്മികയും; ഉദയ്പൂരിൽ ആവേശമായി താരദമ്പതികൾ

ഉദയ്പൂർ: സിനിമാ ലോകം കാത്തിരുന്ന വിവാഹത്തിന് ശേഷം ആരാധകർക്ക് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട് ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വെള്ളിയാഴ്ച ഉച്ചയോടെ ഉദയ്പൂർ വിമാനത്താവളത്തിലെത്തിയ താരദമ്പതികളെ ആവേശത്തോടെയാണ് ആരാധകരും മാധ്യമപ്രവർത്തകരും സ്വീകരിച്ചത്. വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ കൈകൂപ്പി അഭിവാദ്യം ചെയ്തും പുഞ്ചിരിച്ചും ഇരുവരും തങ്ങളുടെ സന്തോഷം പങ്കുവെച്ചു. സ്വർണ്ണ വർക്കുകളുള്ള ചുവന്ന അനാർക്കലി സ്യൂട്ടിൽ അതീവ സുന്ദരിയായാണ് രശ്മിക എത്തിയത്. ഗ്രേ-സിൽവർ നിറത്തിലുള്ള ലളിതമായ കുർത്തയും പൈജാമയുമായിരുന്നു വിജയ്‌യുടെ വേഷം. ആരാധകർക്ക് നേരെ ഫ്ലൈയിംഗ് കിസ്സുകൾ നൽകിയും കൈവീശിയും താരങ്ങൾ…

Read More

ഇന്ത്യ vs കാനഡ: കോർപ്പറേറ്റ് ജോലി സംസ്കാരത്തിലെ വ്യത്യാസം വിവരിച്ച് യുവതിയുടെ വീഡിയോ വൈറൽ

ടൊറന്റോ/ബെംഗളൂരു: കോർപ്പറേറ്റ് ലോകത്തെ ജോലി സമ്മർദ്ദങ്ങളെക്കുറിച്ച് എപ്പോഴും പരാതികൾ ഉയരാറുണ്ട്. എന്നാൽ ഇന്ത്യയിലെയും കാനഡയിലെയും കോർപ്പറേറ്റ് തൊഴിൽ സംസ്കാരങ്ങൾ തമ്മിലുള്ള വലിയ വ്യത്യാസം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് അൻഷിക എന്ന ഇന്ത്യൻ യുവതി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കാനഡയിലെ ‘റിലാക്സ്ഡ്’ ഓഫീസ് അന്തരീക്ഷം: ഇന്ത്യയിൽ കോർപ്പറേറ്റ് ജോലി ചെയ്തിരുന്നപ്പോൾ അത് ഒട്ടും ഇഷ്ടപ്പെടാതിരുന്ന അൻഷികയ്ക്ക്, കാനഡയിലേക്ക് മാറിയതോടെ തന്റെ അഭിപ്രായം മാറ്റേണ്ടി വന്നു. കാനഡയിലെ തന്റെ ഓഫീസിലെ അനുഭവങ്ങൾ അൻഷിക വിവരിക്കുന്നത് ഇങ്ങനെ: രാവിലെ 9…

Read More

തെരുവുനായ്ക്കൾക്ക് ഇനി ‘അധികാരപ്പൊതി’; ബെംഗളൂരുവിൽ 150 ഔദ്യോഗിക ഭക്ഷണകേന്ദ്രങ്ങൾ അനുവദിച്ച് കോർപ്പറേഷൻ

ബെംഗളൂരു: നഗരത്തിലെ തെരുവുനായ്ക്കളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും മൃഗക്ഷേമം ഉറപ്പാക്കാനുമായി പുതിയ നടപടിയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ (BECC). കെ.ആർ പുരം, മഹാദേവപുര മേഖലകളിലായി 150 ഔദ്യോഗിക ഭക്ഷണകേന്ദ്രങ്ങളാണ് (Feeding Spots) അധികൃതർ പ്രഖ്യാപിച്ചത്. തെരുവുനായ്ക്കൾ ഭക്ഷണത്തിനായി ആക്രമണകാരികളാകുന്നത് തടയുക, വാക്സിനേഷൻ, വന്ധ്യംകരണം (ABC) എന്നിവ എളുപ്പമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സ്കൂളുകൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് മാറിയാണ് ഈ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. മറത്തഹള്ളിയിലാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുള്ളത് (41 എണ്ണം). വൈറ്റ്ഫീൽഡ് (22),…

Read More

എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി വഴിതിരിച്ച് വിടും

ബെംഗളുരു കോയമ്പത്തൂര്‍ യാഡ് നവീകരണത്തിന്റെ ഭാഗമായി എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16378) മാര്‍ച്ച് ഒന്നിനു കോയമ്പത്തൂര്‍ ജംക്ഷനു പകരം പോത്തന്നൂര്‍, ഇരിഗുര്‍ വഴി തിരിച്ചുവിടും. പോത്തന്നൂരില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചു.

Read More

ജയലളിതയുടെ വിശ്വസ്തൻ! ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഡിഎംകെയില്‍നിന്നു പുറത്താക്കപ്പെട്ട നേതാവുമായ ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തുവച്ച് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സാന്നിധ്യത്തിലയിരുന്നു പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടി പ്രവേശനം. മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം അന്തരിച്ച് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്തനായിരുന്നു. ജയലളിതയുടെ മരണശേഷം പാര്‍ട്ടിക്കുള്ളിലുണ്ടായ അഭ്യന്തരകലഹങ്ങളെ തുടര്‍ന്ന് 2022ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Read More

27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ കോടതിയെ സമീപിച്ചു; കാരണം അറിയാൻ വായിക്കാം

vijay

ചെന്നൈ: തമിഴ് സൂപ്പർതാരവും ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) അധ്യക്ഷനുമായ വിജയിനെതിരെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ ഏരിയയിലെ ചെംഗൽപട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്ത്. വിജയിന് മറ്റൊരു നടിയുമായുള്ള വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിജയിന് ഒരു പ്രമുഖ നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഇത് താൻ 2021-ൽ തിരിച്ചറിഞ്ഞതായും സംഗീത ഹർജിയിൽ പറയുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് തുടരുകയാണെന്നും, അതിനാലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.…

Read More

ലഹരി പേടിച്ച് മകനെ സിനിമയിൽ വിട്ടില്ല; ടിനി ടോമിന്റെ മകൻ കഞ്ചാവുമായി പിടിയിൽ

കൊച്ചി: പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെ മൂന്ന് യുവാക്കളെ കഞ്ചാവുമായി പോലീസ് പിടികൂടി. ലഹരി മാഫിയയെ ഭയന്ന് തന്റെ മകനെ സിനിമയിലേക്ക് വിടില്ലെന്ന് ടിനി ടോം പരസ്യമായി പ്രഖ്യാപിച്ചത് നേരത്തെ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മകൻ തന്നെ ലഹരിക്കേസിൽ അകപ്പെട്ടിരിക്കുന്നത്. ആദം ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസ്. കഞ്ചാവ് കൈവശം വച്ചതിനാണ് കേസ്. ഇവരില്‍ നിന്നും 4 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.…

Read More

ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ല: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: 

കൊച്ചി∙ ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ പ്രദർശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന നിര്‍മാതാക്കളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് ദ് കേരള സ്റ്റോറി 2 സിനിമയ്ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാൻ അനുമതി. നിർമാതാക്കളുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് നീട്ടിക്കൊണ്ടും ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവിഷൻ പെറ്റീഷനുമേൽ കേന്ദ്ര സർക്കാർ…

Read More

ബംഗ്ലാദേശിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയില്‍ ഉള്‍പ്പെടെ തുടര്‍ചലനം, ജനങ്ങൾ തെരുവിലേക്കിറങ്ങിയോടി

കൊൽക്കത്ത: ബംഗ്ലാദേശില്‍ ഭൂചലനമുണ്ടായതിന്റെ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും. ബംഗ്ലാദേശിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും കൊൽക്കത്ത നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1.22-ഓടെയാണ് കൊൽക്കത്തയിലും സമീപ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയതായിരുന്നു ഭൂചലനം . ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിൽ ബംഗ്ലാദേശിലെ നയാബസാർ ആയിരുന്നു (കൊൽക്കത്തയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ). ഭൂചലനം . ഏകദേശം 10 സെക്കൻഡോളം നീണ്ടുനിന്ന പ്രകമ്പനം കൊൽക്കത്ത നഗരത്തെ ഭീതിയിലാഴ്ത്തി. ഭൂചലനം അനുഭവപ്പെട്ടതോടെ…

Read More

വനിതകള്‍ക്ക് സൗജന്യ ഓട്ടോറിക്ഷാ ഡ്രൈവിങ് പരിശീലനം

ബെംഗളുരു : വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യമായി ഓട്ടോറിക്ഷാ ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതി ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ബിടിഎം ലേഔട്ടില്‍ ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ പൊളിറ്റിക്കല്‍ ആക് ഷന്‍ കമ്മിറ്റി (ബി പാക്), ഐടി കണ്‍സല്‍റ്റിങ് കമ്പനിയായ സിജിഐ എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഓട്ടോറിക്ഷകള്‍ നഗരത്തിലെ ഗതാഗത സംവിധാനത്തിലെ നട്ടെല്ലാണെന്നു രാമലിംഗ റെഡ്ഡി പറഞ്ഞു. ഓട്ടോ ഡവര്‍മാര്‍ക്കായി ബജറ്റില്‍ പ്രത്യേക പരിഗണനയുണ്ടാകുമെന്നും കൂടുതല്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us