കൊല്ലം: ചിതറയിൽ മുൻ സിപിഐഎം പഞ്ചായത്ത് മെമ്പറും മകളും ജീവനൊടുക്കി. ചിതറ സ്വദേശി സിന്ധു, മകൾ ലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ലക്ഷ്മിയെ വീടിനകത്ത് നിലത്തായി അവശനിലയിലും സിന്ധുവിനെ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചു.ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് നിഗമനം.
Read MoreMonth: February 2026
മറിയ ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മറിയ ഉമ്മനുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തിയതായാണ് വിവരം. മറിയ ഉമ്മനെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഫോണിൽ വിളിച്ച് ഇക്കാര്യം സംസാരിച്ചതായാണ്വിവരം. നിലവിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മനെ ഇറക്കി തിരിച്ചു പിടിക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹവും അടുപ്പവും അതിന് ഗുണം…
Read Moreകോടതി വിലക്ക് മറികടന്ന് ‘ദ കേരള സ്റ്റോറി 2’; ലംഘനവുമായി തിയേറ്ററുകൾ, ടിക്കറ്റ് വിൽപ്പന തകൃതി!
കൊച്ചി: ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് ഹൈക്കോടതി രണ്ടാഴ്ചത്തെ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടും വിധി ലംഘിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടിക്കറ്റ് വിൽപ്പന. കേരളത്തിന് പുറത്തുള്ള പ്രമുഖ നഗരങ്ങളിലെല്ലാം വെള്ളിയാഴ്ച രാവിലെ മുതൽ സിനിമയുടെ പ്രദർശനം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ സ്റ്റേ ഉത്തരവ് നിലനിൽക്കെത്തന്നെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളായ ബുക്ക് മൈ ഷോ (BookMyShow), ഡിസ്ട്രിക്ട് എന്നിവ വഴി ടിക്കറ്റ് വിൽപ്പന നടക്കുന്നുണ്ട്. മുംബൈയിലെ 21 തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഡൽഹിയിൽ 14…
Read Moreപാലിന് ലിറ്ററിന് നാലു രൂപ കൂട്ടണം; കേരള സര്‍ക്കാര്‍ അനുമതി തേടി മില്‍മ
തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ഭരണസമിതിയുടെ ആവശ്യം. പാല്‍വില ലിറ്ററിന് 4-6 രൂപ വരെ വര്‍ധിപ്പിക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. മില്‍മ ആവശ്യപ്പെട്ടാല്‍ പാല്‍വില കൂട്ടുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നു കഴിഞ്ഞമാസം മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ വില വര്‍ധിപ്പിക്കും.
Read Moreകേരള സ്റ്റോറി2 റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം; പിണറായി വിജയൻ
തിരുവനന്തപുരം: വിവാദ ചിത്രം ‘കേരള സ്റ്റോറി 2′ വിന്റെ’ റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിനെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തിയ ഹർജിക്കാരെ, അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത്, വിവേകബുദ്ധിയോടെ സത്യം ഉയർത്തിപ്പിടിക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്.…
Read Moreമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിന്‍റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു
മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിന്‍റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. ജില്ലാ സെക്രട്ടറി ബിതുൽ ബാലന്‍റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനു നേർക്കാണ് ആക്രമണം. ഇന്ന് പുലർച്ചെ 2.30തോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ മന്ത്രക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ ബാലൻ റിമാൻഡിൽ ആണ്.
Read Moreആർ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്
തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ദില്ലി നിർഭയ കേസ്, കിളിരൂർ- കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടി, പെരുമ്പാവൂർ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങൾ പുറത്തുവിട്ടെന്നാണ് പരാതി. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസ്.
Read Moreബെംഗളൂരുവിൽ ഗുണ്ടയെ അമ്മയുടെ മുന്നിൽ വെച്ച് വെട്ടിക്കൊന്നു
ബെംഗളൂരു: ബെംഗളൂരു നഗരത്തെ നടുക്കി വീണ്ടും ഗുണ്ടാപ്പക. തനിസാന്ദ്ര അമർജ്യോതി ലേഔട്ടിൽ ഗുണ്ടയായ പവൻ കുമാറിനെ (എ5 പ്രതി) ആറംഗ സംഘം അമ്മയുടെ മുന്നിൽ വെച്ച് ക്രൂരമായി വെട്ടിക്കൊന്നു. മൂന്ന് വർഷം മുമ്പ് നടന്ന കപില എന്നയാളുടെ കൊലപാതകത്തിന് പകരമായാണ് ഈ കൃത്യമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ബൈക്കുകളിലായി ഹെൽമെറ്റ് ധരിച്ചെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. പവൻ കുമാർ തന്റെ കാർ വീടിന് സമീപം പാർക്ക് ചെയ്ത് അകത്തേക്ക് കയറാൻ ശ്രമിക്കവെ പിന്തുടർന്നെത്തിയ സംഘം മാരകായുധങ്ങളുമായി ചാടിവീഴ്ത്തുകയായിരുന്നു. മകനെ രക്ഷിക്കാൻ അമ്മ…
Read Moreമദ്യനയക്കേസിൽ വഴിത്തിരിവ്; ‘സത്യം ജയിച്ചു’: പൊട്ടിക്കരഞ്ഞ് കെജരിവാൾ; കെജരിവാളും സിസോദിയയും കുറ്റവിമുക്തർ, സിബിഐക്ക് കോടതിയുടെ രൂക്ഷവിമർശനം
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വൻ ആശ്വാസം. കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കെജരിവാൾ ഉൾപ്പെടെയുള്ള 23 പേരെയും ഡൽഹി റോസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യൽ ജഡ്ജി ജിതേന്ദർ സിങ്ങിന്റെ സുപ്രധാന വിധി. കെജരിവാളിനും സിസോദിയയ്ക്കും പുറമെ കേസിൽ ഉൾപ്പെട്ട മറ്റ് 21 പേരെയും കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. കോടതി നിരീക്ഷണങ്ങൾ: ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ കെജരിവാളിനും സിസോദിയയ്ക്കുമെതിരെ ഒരു തെളിവുപോലും…
Read Moreകണ്ണടച്ചുതുറക്കും മുൻപേ വാട്സാപ്പ് വെബ്ബ് നിശ്ചലം; വലഞ്ഞ് ഉപഭോക്താക്കൾ!”; പലയിടങ്ങളിലും പ്രവർത്തനങ്ങൾ മന്ദഗതിയിൽ
ആഗോളതലത്തിൽ ജനപ്രിയ സന്ദേശമയയ്ക്കൽ പ്ലാറ്റ്‌ഫോമായ വാട്സാപ്പിന്റെ വെബ് പതിപ്പിൽ (WhatsApp Web) വ്യാപക തകരാർ. വെള്ളിയാഴ്ച രാവിലെ മുതലാണ് ലോഗിൻ ചെയ്യുന്നതിൽ ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടുതുടങ്ങിയത്. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ക്യു.ആർ കോഡ് ലോഡ് ആകാത്തതും കണക്ഷൻ വിച്ഛേദിക്കപ്പെടുന്നതുമാണ് പ്രധാന പ്രശ്നം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. സേവനങ്ങളുടെ തകരാറുകൾ നിരീക്ഷിക്കുന്ന ‘ഡൗൺ ഡിറ്റക്ടർ’ വെബ്‌സൈറ്റിൽ പത്ത് മണിയോടെ നൂറിലധികം പരാതികളാണ് രേഖപ്പെടുത്തിയത്. നിലവിൽ ലോഗിൻ ചെയ്തിട്ടുള്ളവർക്ക് സേവനം ലഭ്യമാകുന്നുണ്ടെങ്കിലും, ഒരിക്കൽ പുറത്തുകടന്നാൽ (Logout) പിന്നീട് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നാണ്…
Read More