മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈക്കും പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടർ ചികിത്സകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടക്കും.

Read More

വാടകക്കാരെ ചതിക്കാൻ ‘സ്വീറ്റ് അങ്കിൾമാർ ഒരുക്കന്ന കെണി; ബെംഗളൂരുവിൽ കരാർ പുതുക്കുന്നവർ ജാഗ്രത!

ബെംഗളൂരു: പുറമെ വളരെ മാന്യമായി പെരുമാറുന്ന വീട്ടുടമസ്ഥരെ വിശ്വസിച്ച് വാടകക്കരാറിൽ കണ്ണടച്ച് ഒപ്പിടരുതെന്ന മുന്നറിയിപ്പുമായി ഒരു യുവാവ് പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബെംഗളൂരുവിലെ ബസവനഗറിൽ താമസിക്കുന്ന യുവാവാണ് തന്റെ ‘മാന്യനായ’ വീട്ടുടമസ്ഥൻ വാടകക്കരാറിൽ രഹസ്യമായി മാറ്റങ്ങൾ വരുത്തി തന്നെ കുടുക്കാൻ ശ്രമിച്ച കഥ റെഡ്ഡിറ്റിലൂടെ (Reddit) പങ്കുവെച്ചത്. 2022 മുതൽ ബസവനഗറിലെ ഫ്ലാറ്റിൽ താമസിക്കുന്ന യുവാവ് കൃത്യമായി വാടക നൽകുന്നതിൽ വീഴ്ച വരുത്താറില്ലായിരുന്നു. 2026-ൽ കരാർ പുതുക്കാൻ സമയമായപ്പോൾ, നിബന്ധനകളിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് യുവാവ് ഉടമയോട് ചോദിച്ചു. ‘ഇല്ല’ എന്നായിരുന്നു…

Read More

നഗ്നദൃശ്യം പകര്‍ത്തിയ കേസിലെ പ്രതി പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ടു; അറസ്റ്റ്

കാസര്‍കോട്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ കൈവിരല്‍ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. ഹൊസബെട്ടുവിലെ മൊയ്‌നുദ്ദീന്‍ സമായെ(33)ആണ് ഇന്ന് പുലര്‍ച്ചെ മഞ്ചേശ്വരം പൊലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാര്‍ക്കറ്റില്‍ വച്ച് അറസ്റ്റ് ചെയ്തത്. യുവതിയെയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകര്‍ത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്‌നുദ്ദീന്‍ സമാ. ജനുവരി 14ന് ഉച്ചക്ക് 12ന് ഹൊസങ്കടിയിലാണ് സംഭവം നടന്നത്.

Read More

ബെംഗളൂരു വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ പ്രഥമ കുടുംബ സംഗമം ഫെബ്രുവരി 28-ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (WMSC) ആദ്യ കുടുംബ സംഗമം 2026 ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. ബെൽത്തൂരിലെ ആപ്പിൾ സിറ്റിയിലുള്ള ഇംപീരിയോ റെസ്റ്റോറന്റ് (Imperio Restaurant) പാർട്ടി ഹാൾ ആണ് സംഗമത്തിന് വേദിയാകുന്നത്. വൈറ്റ്‌ഫീൽഡ് മേഖലയിലെ മലയാളി കുടുംബങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘അൾട്ടിമേറ്റ് ഫാമിലി ഫേസ്-ഓഫ്’ എന്ന പേരിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാന പരിപാടികൾ: സംഗമത്തിന്റെ ഭാഗമായി രാവിലെ ആവേശകരമായ ക്രിക്കറ്റ് മത്സരം നടക്കും. സൗഹൃദപരമായ മത്സരത്തിലൂടെ കായികപ്രേമികളെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. വൈകുന്നേരം 5 മണി…

Read More

നമ്മ മെട്രോ യെല്ലോ ലൈനിൽ ഇന്ന് മുതൽ എട്ടാമത്തെ ട്രെയിൻ സർവീസ് ആരംഭിക്കും പുതുക്കിയ സമയക്രമം അറിയാം

ബെംഗളൂരു : ഐടി നഗരത്തിലെ മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി നമ്മ മെട്രോ യെല്ലോ ലൈനിൽ ഇന്ന് മുതൽ എട്ടാമത്തെ ട്രെയിൻ ഓടിത്തുടങ്ങും. 2026 ഫെബ്രുവരി 27 മുതൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പുതിയ ട്രെയിൻ കൂടി എത്തുന്നതോടെ ട്രെയിനുകൾ തമ്മിലുള്ള സമയപരിധി കുറയുകയും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യും. പുതുക്കിയ സമയക്രമം താഴെ നൽകുന്നു: തിരക്കേറിയ സമയങ്ങളിൽ (Peak Hours): നിലവിലുള്ള 10 മിനിറ്റ് ഇടവേള 9 മിനിറ്റായി…

Read More

ബെംഗളൂരു വിമാനത്താവളത്തിലെ രാമേശ്വരം കഫേയിൽ ഒരു പ്ലേറ്റ് ഇഡ്ഡലിക്ക് 315 രൂപ! വില കേട്ട് കണ്ണ് തള്ളി യാത്രക്കാർ

ബെംഗളൂരു: വിമാനത്താവളങ്ങളിലെ അമിത ഭക്ഷണവില വീണ്ടും ചർച്ചയാകുന്നു. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (KIA) രാമേശ്വരം കഫേയിൽ നിന്നും ഒരു പ്ലേറ്റ് ‘നെയ്യ് പൊടി ഇഡ്ഡലി’ കഴിച്ച യാത്രികന് ലഭിച്ച ബില്ലാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 315 രൂപയാണ് ഒരു പ്ലേറ്റ് ഇഡ്ഡലിക്ക് ഭക്ഷണശാല ഈടാക്കിയത ഇത് നാലിരട്ടി അധികമല്ലേ? എന്നാണ് യാത്രക്കാരന്റെ ചോദ്യം.  വിമാനത്താവളത്തിന് പുറത്തുള്ള രാമേശ്വരം കഫേ ഔട്ട്‌ലെറ്റുകളിൽ ഇതേ വിഭവത്തിന് ഏകദേശം 90 രൂപ മാത്രമാണ് വില. വിമാനത്താവളത്തിനുള്ളിൽ എത്തുമ്പോൾ വില നാലിരട്ടിയായി വർദ്ധിക്കുന്നത് എങ്ങനെയാണ്? ഭക്ഷണശാലകൾക്ക് അവർക്ക് ഇഷ്ടമുള്ള…

Read More

ബെംഗളൂരുവിൽ ‘പ്രീമിയം’ ജീവിതം ചർച്ചയാകുന്നു! വൈറ്റ്‌ഫീൽഡിലെ 3 BHK ഫ്ലാറ്റിന് പ്രതിമാസം ലക്ഷങ്ങൾ വാടക

building

ബെംഗളൂരു: ഐടി ഹബ്ബായ വൈറ്റ്‌ഫീൽഡിലെ ആഡംബര അപ്പാർട്ട്‌മെന്റുകളുടെ അമിത വാടകയെച്ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുകയുന്നു. ഒരു 3 BHK ഫ്ലാറ്റിന് പ്രതിമാസം 1 ലക്ഷം രൂപ വാടക നൽകേണ്ടി വരുന്നതിനെ ചോദ്യം ചെയ്ത് റെഡ്ഡിറ്റിൽ (Reddit) വന്ന പോസ്റ്റാണ് ഇപ്പോൾ വലിയ സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ബിൽഡർമാരുടെ ചതിക്കുഴികളും ചർച്ചയിൽ വാടക പ്രശ്നങ്ങൾക്ക് പുറമെ, ബെംഗളൂരുവിലെ പ്രോപ്പർട്ടി ബിൽഡർമാരിൽ നിന്ന് നേരിട്ട കബളിപ്പിക്കലുകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഒരു ടിയർ-2 പ്രോപ്പർട്ടി ബിൽഡർ തന്നെ വഞ്ചിച്ചുവെന്ന ഒരു റെഡ്ഡിറ്റ് ഉപയോക്താവിന്റെ പോസ്റ്റ് ഗൗരവകരമായ…

Read More

ലഹരി ഉപയോഗം പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞു; ബന്ധുവായ സ്ത്രീയെ വെട്ടി പരിക്കേൽപിച്ച് യുവാവ്

തിരുവനന്തപുരം: കഞ്ചാവ് ഉപയോഗിക്കുന്നതിനെ കുറിച്ച് പൊലീസിൽ പരാതി പറയുമെന്ന് പറഞ്ഞ സ്ത്രീയെ ആക്രമിച്ച് യുവാവ്. കൊച്ചുവേളിയിലാണ് സംഭവം. 28കാരനായ ജാക്സണാണ്(റിനു) ബന്ധുവായ ജെസ്പിനെ വെട്ടി പരിക്കേൽപിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് 52കാരിയായ ജെസ്പിന് നേരെ ആക്രമണമുണ്ടായത്. ജെസ്പിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. കഞ്ചാവ് ഉപയോഗത്തെ കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ് ജെസ്പിൻ റിനുവിനെ ഭീഷണപ്പെടുത്തി എന്നും പറയപ്പെടുന്നുണ്ട്. ഇതിൽ പ്രകോപിതനായ യുവാവ് ആക്രമിക്കുകയായിരുന്നു.

Read More

മൂന്നു വയസുകാരിയെ രണ്ടാനമ്മ വെട്ടിക്കൊന്നു, അറസ്റ്റ്

child

ഉത്തർപ്രദേശിൽ മൂന്ന് വയസ്സുള്ള കുട്ടിയെ വെട്ടിക്കൊന്ന രണ്ടാനമ്മ അറസ്റ്റിൽ. രണ്ടാനമ്മയായ പൂജയാണ് അറസ്റ്റിലായത്. മകൾ അദിതിയെ (3) ആണ് കൊലപ്പെടുത്തിയത്. രണ്ട് വർഷം മുൻപ് അദിതിയുടെ അമ്മ മരിക്കുകയും ഒരു മാസം മുമ്പ് ത്രിവേണി മൗര്യ(40) പൂജയെ വിവാഹം കഴിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രി ബിജാര ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. മൗര്യയുടെ പരാതി പ്രകാരം, രാത്രി 11 മണിയോടെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ നിലത്ത് എറിയുകയും കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Read More

ആരാധകർ കാത്തിരുന്ന ആ നിമിഷം; രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി: ചിത്രങ്ങൾ പുറത്ത് വിട്ട് താരങ്ങൾ

ഉദയ്പൂർ: ദക്ഷിണേന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന താരവിവാഹം സമാപിച്ചു. പ്രിയ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. വ്യാഴാഴ്ച (ഫെബ്രുവരി 26) ഉദയ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ആശംസകളുടെ പ്രവാഹമാണ്. View this post on Instagram ആചാരബദ്ധമായ വിവാഹചടങ്ങുകൾ പൂർണ്ണമായും തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹം. രാവിലെ 10 മണിക്ക് ആരംഭിച്ച ശുഭ മുഹൂർത്തത്തിൽ വേദിക് മന്ത്രോച്ചാരണങ്ങളുടെയും അഗ്നിസാക്ഷിയുടെയും അകമ്പടിയോടെ വിജയ് രശ്മികയുടെ കഴുത്തിൽ…

Read More
Click Here to Follow Us