ബെംഗളൂരു മലയാളികളുടെ ചെറുത്തുനിൽപ് ഫലം കണ്ടു;സമരത്തെ തുടർന്നുള്ള ആദ്യ വെള്ളിയാഴ്ച്ച കൊള്ള നിരക്ക് ഈടാക്കാതെ കേരളത്തിലേക്കുള്ള സ്വകാര്യ ബസുകൾ.

ബെംഗളൂരു :കഴിഞ്ഞ ഒരാഴ്ച യായി തുടർന്ന കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യബസുകളുടെ സമരം നഗരത്തിലെ മലയാളികളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.

ട്രെയിനിലും കെ എസ് ആർ ടി സി ബസുകളിലും എന്തു ത്യാഗം സഹിച്ചിട്ടായാലും മലയാളികൾ നാട്ടിൽ പോയി വന്നു, ഇത് ബെംഗളൂരു മലയാളികളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല.

അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്ന് വിശ്വസിച്ചിരുന്ന സ്വകാര്യ ബസുകൾ ഒരു ദിവസം രാവിലെ സമരം തുടങ്ങിയപ്പോൾ ബെംഗളൂരു മലയാളികൾ ഒന്നു പതറിയെങ്കിലും പിന്നീട് പിടിച്ചു നിന്നു,ആ ത്യാഗത്തിന് കുറച്ച് കാലത്തേക്കെങ്കിലും ഫലം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.

  അഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി

വെള്ളിയാഴ്ചകളിൽ കൊള്ള നിരക്ക് ഈടാക്കായിരുന്ന സ്വകാര്യബസുകൾ സമരം കഴിഞ്ഞുള്ള ആദ്യ ആഴ്ച ഈടാക്കുന്നത് ന്യായമായ നിരക്ക് മാത്രം.

എകദേശം 3000 രൂപ വരെ ഉയർന്നിരുന്ന ടിക്കറ്റ് നിരക്ക് എറണാകുളം (1800), കോട്ടയം (1600),തിരുവനന്തപുരം (1850), കോഴിക്കോട് (l200) എന്നിങ്ങനെയായി കുറഞ്ഞിട്ടുണ്ട്.

  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

കർണാടക – കേരള ആർടിസിയിലേക്ക് ചേക്കേറിയ യാത്രക്കാരെ തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണ് നിരക്ക് കുറച്ചത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം
[masterslider id="10"]

Related posts

Click Here to Follow Us