ബെംഗളൂരു വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ പ്രഥമ കുടുംബ സംഗമം ഫെബ്രുവരി 28-ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (WMSC) ആദ്യ കുടുംബ സംഗമം 2026 ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. ബെൽത്തൂരിലെ ആപ്പിൾ സിറ്റിയിലുള്ള ഇംപീരിയോ റെസ്റ്റോറന്റ് (Imperio Restaurant) പാർട്ടി ഹാൾ ആണ് സംഗമത്തിന് വേദിയാകുന്നത്. വൈറ്റ്‌ഫീൽഡ് മേഖലയിലെ മലയാളി കുടുംബങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘അൾട്ടിമേറ്റ് ഫാമിലി ഫേസ്-ഓഫ്’ എന്ന പേരിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

പ്രധാന പരിപാടികൾ:

സംഗമത്തിന്റെ ഭാഗമായി രാവിലെ ആവേശകരമായ ക്രിക്കറ്റ് മത്സരം നടക്കും. സൗഹൃദപരമായ മത്സരത്തിലൂടെ കായികപ്രേമികളെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം.

വൈകുന്നേരം 5 മണി മുതൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിവിധ ഗെയിമുകൾ, അംഗങ്ങളുടെ കലാപരിപാടികൾ, പാട്ടുകൾ, സ്‌കിറ്റുകൾ, ഡാൻസ് എന്നിവ അരങ്ങേറും. നോമ്പുകാലമായതിനാൽ വൈകുന്നേരം പ്രത്യേക ഇഫ്താർ വിരുന്നും തുടർന്ന് സംയുക്ത അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.

പ്രതിഭകളെ തേടുന്നു

ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരെയും ഗാനങ്ങൾ, നൃത്തം, ലഘുനാടകം തുടങ്ങിയ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവരെയും ക്ലബ്ബ് ഭാരവാഹികൾ ക്ഷണിക്കുന്നു.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു വൈറ്റ്‌ഫീൽഡ് പരിസരത്തുള്ള എല്ലാ മലയാളി കുടുംബങ്ങളും ഈ ഒത്തുചേരലിൽ പങ്കെടുത്ത് ഈ ദിനം അവിസ്മരണീയമാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts