കണ്ണടച്ചുതുറക്കും മുൻപേ വാട്സാപ്പ് വെബ്ബ് നിശ്ചലം; വലഞ്ഞ് ഉപഭോക്താക്കൾ!”; പലയിടങ്ങളിലും പ്രവർത്തനങ്ങൾ മന്ദഗതിയിൽ

ആഗോളതലത്തിൽ ജനപ്രിയ സന്ദേശമയയ്ക്കൽ പ്ലാറ്റ്‌ഫോമായ വാട്സാപ്പിന്റെ വെബ് പതിപ്പിൽ (WhatsApp Web) വ്യാപക തകരാർ. വെള്ളിയാഴ്ച രാവിലെ മുതലാണ് ലോഗിൻ ചെയ്യുന്നതിൽ ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടുതുടങ്ങിയത്. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ക്യു.ആർ കോഡ് ലോഡ് ആകാത്തതും കണക്ഷൻ വിച്ഛേദിക്കപ്പെടുന്നതുമാണ് പ്രധാന പ്രശ്നം.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. സേവനങ്ങളുടെ തകരാറുകൾ നിരീക്ഷിക്കുന്ന ‘ഡൗൺ ഡിറ്റക്ടർ’ വെബ്‌സൈറ്റിൽ പത്ത് മണിയോടെ നൂറിലധികം പരാതികളാണ് രേഖപ്പെടുത്തിയത്. നിലവിൽ ലോഗിൻ ചെയ്തിട്ടുള്ളവർക്ക് സേവനം ലഭ്യമാകുന്നുണ്ടെങ്കിലും, ഒരിക്കൽ പുറത്തുകടന്നാൽ (Logout) പിന്നീട് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നാണ് വിവരം.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

തൊഴിൽമേഖലയെ ബാധിച്ചു
ഓഫീസുകളിലെ ഔദ്യോഗിക ആശയവിനിമയങ്ങൾക്കും ഫയലുകൾ കൈമാറുന്നതിനും വാണിജ്യ ആവശ്യങ്ങൾക്കുമായി വാട്സാപ്പ് വെബ്ബിനെ ആശ്രയിക്കുന്ന സ്ഥാപനങ്ങളെയും ജീവനക്കാരെയുമാണ് ഈ തകരാർ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ജോലിസ്ഥലങ്ങളിൽ കമ്പ്യൂട്ടറുകൾ വഴി വാട്സാപ്പ് ഉപയോഗിക്കുന്നത് തടസ്സപ്പെട്ടതോടെ പലയിടങ്ങളിലും പ്രവർത്തനങ്ങൾ മന്ദഗതിയിലായി.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

തകരാറിനെക്കുറിച്ച് മെറ്റ (Meta) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts