ലഹരി പേടിച്ച് മകനെ സിനിമയിൽ വിട്ടില്ല; ടിനി ടോമിന്റെ മകൻ കഞ്ചാവുമായി പിടിയിൽ

കൊച്ചി: പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെ മൂന്ന് യുവാക്കളെ കഞ്ചാവുമായി പോലീസ് പിടികൂടി.

ലഹരി മാഫിയയെ ഭയന്ന് തന്റെ മകനെ സിനിമയിലേക്ക് വിടില്ലെന്ന് ടിനി ടോം പരസ്യമായി പ്രഖ്യാപിച്ചത് നേരത്തെ വലിയ ചർച്ചയായിരുന്നു.

ഇതിന് പിന്നാലെയാണ് മകൻ തന്നെ ലഹരിക്കേസിൽ അകപ്പെട്ടിരിക്കുന്നത്. ആദം ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസ്. കഞ്ചാവ് കൈവശം വച്ചതിനാണ് കേസ്. ഇവരില്‍ നിന്നും 4 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

കേരളത്തിലെ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ ഏക മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും, ലഹരി ഭയന്നാണ് താൻ അത് വേണ്ടെന്ന് വെച്ചതെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

ലഹരി വിരുദ്ധ ക്യാമ്പയിനുകളിൽ സജീവമായി പങ്കെടുക്കാറുള്ള നടന്റെ മകൻ തന്നെ ഇത്തരമൊരു കേസിൽ പെട്ടത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ലഹരിമരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts