ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ല: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: 

കൊച്ചി∙ ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ പ്രദർശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന നിര്‍മാതാക്കളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്

ദ് കേരള സ്റ്റോറി 2 സിനിമയ്ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാൻ അനുമതി. നിർമാതാക്കളുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.

  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ

ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് നീട്ടിക്കൊണ്ടും ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവിഷൻ പെറ്റീഷനുമേൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് 15 ദിവസത്തെ സ്റ്റേ അനുവദിച്ചത്.

ചിത്രം പ്രഥമദൃഷ്ട്യാ സാമൂഹികാന്തരീക്ഷം മോശമാക്കാൻ സാധ്യതയുള്ളതും സെൻസർ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ സെൻസർ ബോർഡ് മാർഗനിർദേശങ്ങൾ മനസിരുത്തി പരിഗണിച്ചില്ല എന്നു പ്രഥമദൃഷ്ട്യാ കാണുന്നതുകൊണ്ടുമാണ് ഇതെന്ന് സിംഗിൾ ബഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ നിർമാതാക്കള്‍ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ ഒരൊറ്റ പ്രസ്താവന; ഐടി ഹബ്ബിലെ കെട്ടിട നിർമ്മാതാക്കൾക്ക് ലക്ഷങ്ങളുടെ നഷ്ടം.
[masterslider id="10"]

Related posts