ബംഗ്ലാദേശിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയില്‍ ഉള്‍പ്പെടെ തുടര്‍ചലനം, ജനങ്ങൾ തെരുവിലേക്കിറങ്ങിയോടി

കൊൽക്കത്ത: ബംഗ്ലാദേശില്‍ ഭൂചലനമുണ്ടായതിന്റെ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും. ബംഗ്ലാദേശിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും കൊൽക്കത്ത നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.22-ഓടെയാണ് കൊൽക്കത്തയിലും സമീപ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.

റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയതായിരുന്നു ഭൂചലനം . ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിൽ ബംഗ്ലാദേശിലെ നയാബസാർ ആയിരുന്നു (കൊൽക്കത്തയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ). ഭൂചലനം .

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

ഏകദേശം 10 സെക്കൻഡോളം നീണ്ടുനിന്ന പ്രകമ്പനം കൊൽക്കത്ത നഗരത്തെ ഭീതിയിലാഴ്ത്തി. ഭൂചലനം അനുഭവപ്പെട്ടതോടെ ബഹുനില മന്ദിരങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്കോടി. പശ്ചിമ ബംഗാൾ നിയമസഭാ മന്ദിരം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം തുടങ്ങിയ പ്രധാന സർക്കാർ ഓഫീസുകളിലെ ജീവനക്കാർ പരിഭ്രാന്തരായി തെരുവിലിറങ്ങി.

സാൾട്ട് ലേക്ക് സെക്ടർ 5-ലെ ഐടി പാർക്കുകളിലും സമാനമായ സാഹചര്യം നിലനിന്നു. തുടർച്ചലനങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിൽ മണിക്കൂറുകളോളം ആളുകൾ തുറസ്സായ സ്ഥലങ്ങളിൽ തുടരുകയായിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം എവിടെയും ആൾനാശമോ വലിയ തോതിലുള്ള കെട്ടിടനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും അതിർത്തി പങ്കിടുന്ന ബംഗാൾ ജില്ലകളിൽ ജാഗ്രത തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
[masterslider id="10"]

Related posts