27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ കോടതിയെ സമീപിച്ചു; കാരണം അറിയാൻ വായിക്കാം

vijay

ചെന്നൈ: തമിഴ് സൂപ്പർതാരവും ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) അധ്യക്ഷനുമായ വിജയിനെതിരെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

ചെന്നൈ മെട്രോപൊളിറ്റൻ ഏരിയയിലെ ചെംഗൽപട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്ത്. വിജയിന് മറ്റൊരു നടിയുമായുള്ള വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

വിജയിന് ഒരു പ്രമുഖ നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഇത് താൻ 2021-ൽ തിരിച്ചറിഞ്ഞതായും സംഗീത ഹർജിയിൽ പറയുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് തുടരുകയാണെന്നും, അതിനാലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

1996-ൽ വിജയിന്റെ ‘പൂവേ ഉനക്കാകെ’ എന്ന ചിത്രം സൂപ്പർഹിറ്റായ സമയത്ത് ലണ്ടനിൽ നിന്ന് അദ്ദേഹത്തെ കാണാൻ എത്തിയ ആരാധകയായിരുന്നു സംഗീത. ലണ്ടനിലെ ശ്രീലങ്കൻ വ്യവസായി സ്വർണലിംഗത്തിന്റെ മകളാണ് ഇവർ.

ഈ പരിചയം പിന്നീട് പ്രണയമായി മാറുകയും 1999 ഓഗസ്റ്റ് 25-ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts