ബിജെപിയുമായി തദ്ദേശത്തിലും കൂടാം: ദേവെഗൗഡ

ബെംഗളുരു: ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജിബിഎ) ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യം നിലനിര്‍ത്താന്‍ ജനതാദള്‍ എസിനു താല്‍പര്യമുണ്ടെന്നു ദള്‍ ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ പറഞ്ഞു.

ബിജെപിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇതു സംബന്ധിച്ചു ദള്‍ സംസ്ഥാന അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ കുമാരസ്വാമി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും ദേവെഗൗഡ പറഞ്ഞു.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

ജില്ലാ, താലൂക്ക് പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കാന്‍ സഖ്യം അനിവാര്യമാണെന്ന നിലപാടിലാണു ബിജെപി കേന്ദ്ര നേതാക്കളും.

2028ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ തദ്ദേശ തിരഞ്ഞടുപ്പുകളിലെ വലിയ വിജയം അനിവാര്യമാണ്.

അതേസമയം ഇരു കക്ഷികളും കൈകോര്‍ക്കുന്നതിനെ വലിയൊരു വിഭാഗം പ്രാദേശിക നേതാക്കളും അണികളും എതിര്‍ക്കുന്നുണ്ട്. പ്രാദേശിക തലങ്ങളിലെ സഖ്യം ഇരുകക്ഷികള്‍ക്കും ദോഷം ചെയ്യുമെന്നും അണികള്‍ ആശങ്കയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts