നഗരത്തിലെ റോഡുകളില്‍ യുവാക്കളുടെ അമിതവേഗം അപകടങ്ങള്‍ വര്‍ധിക്കുന്നു; മരണപെട്ടവരിൽ മലയാളികളും

ബെംഗളുരു : നഗരനിരത്തുകളില്‍ യുവാക്കളുടെ മരണപ്പാച്ചിലിനെ തുടര്‍ന്നുള്ള വാഹനാപകടങ്ങളില്‍ പൊലിയുന്നത് ഒട്ടേറെ നിരപരാധികളുടെ ജീവന്‍. കഴിഞ്ഞ ദിവസങ്ങളിലായി മലയാളികള്‍ ഉള്‍പ്പെടെ പത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ അപകടങ്ങള്‍ക്കു പിന്നില്‍ അമിതവേഗമാണ്.

13നു പുലര്‍ച്ചെ ഹൊസ്‌കോട്ടെ – ദൊബാസ്‌പേട്ട് : പാതയില്‍ പിയു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ബൈക്കിലും ലോറിയിലും ഇടിച്ചുണ്ടായ അപ കടത്തില്‍ 7 പേരുടെ ജീവനാണു പൊലിഞ്ഞത്. അപകടസമയത്തു കാര്‍ 150 കിലോമീറ്ററിലേറെ വേഗത്തിലായിരുന്നു. തൊട്ടടുത്ത ദിവസം ബെംഗളൂരു – തുമ ക്കുരു ഹൈവേയില്‍ കാര്‍ നിയന്ത്രണം വിട്ടു കര്‍ണാടക ആര്‍ടിസി ബസിലിടിച്ച് 5 യുവാക്കള്‍ മരിച്ചിരുന്നു.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

രാത്രി വൈകിയും പുലര്‍ച്ചെയുമാണ് അപകടങ്ങളേറെയും. അമിതവേഗത്തിനു പുറമേ ശ്രദ്ധക്കുറവ്, സീറ്റ് ബെല്‍റ്റിടാത്തതും ഹെല്‍മറ്റില്ലാത്തതും ദുരന്തം കൂട്ടുകയാണ്.

രക്ഷിതാക്കളും ശ്രദ്ധിക്കണം
നഗരത്തിലും പ്രാന്തങ്ങളിലും അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രായപൂര്‍ത്തി യാകാത്തവര്‍ വാഹനമോടിക്കുന്നതു കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് പട്രോളിങ് ആരംഭിച്ചിട്ടുണ്ട്.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

കൗമാരക്കാര്‍ പിടിക്കപ്പെട്ടാല്‍ രക്ഷിതാക്കളും നടപടി നേരിടേണ്ടി വരും. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു സ്‌കൂളുകളില്‍ പ്രത്യേക ബോധ വല്‍ക്കരണം നടത്താനും നീക്ക മുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts