ഇടനാഴി വഴി കുതിപ്പ് കാത്ത് സബേര്‍ബന്‍; പ്രതീക്ഷിക്കുന്നത് 19 ലക്ഷം യാത്രക്കാരെ

ബെംഗളുരു: സബേര്‍ബന്‍ റെയിലിന്റെ 4 ഇടനാഴികള്‍ പൂര്‍ത്തിയാകുന്നതോടെ റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെ ന്റ് കമ്പനി (കെ റൈഡ്) പ്രതിദിനം പ്രതീക്ഷിക്കുന്നതു 19 ലക്ഷം
യാത്രക്കാരെ.

148 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാത 17 മെട്രോ സ്റ്റേഷ നുകളെയും 22 റെയില്‍വേ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണു കടന്നുപോകുന്നത്. സബേര്‍ബന്‍ സ്റ്റേഷനുകള്‍ മള്‍ട്ടി മോഡല്‍ ഗതാഗത ഹബ്ബായി മാറുന്നതോടെ കൂടുതല്‍ പേര്‍ ട്രെയിന്‍ സര്‍വീസുകളെ ആശ്രയിക്കും. സബേര്‍ബന്‍ റെയിലിന്റെ ആദ്യ ഘട്ടം 2027ല്‍ പൂര്‍ത്തിയാക്കാനാ ണു ലക്ഷ്യമിടുന്നത്.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ഇത്രയും പേര്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ചു സബേര്‍ബന്‍ ട്രെയിനിലേക്കു മാറുന്നതോടെ 10 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിയും. ബയ്യപ്പനഹള്ളി-ചിക്കബാനവാര, ഹീലലിഗെ രാജനകുണ്ഡെ, കെങ്കേരി-വൈറ്റ്ഫീല്‍ഡ്, കെഎസ്ആര്‍ ബെംളൂരു-ദേവനഹള്ളി എന്നീ ഇടനാഴികള്‍ ഉള്‍പ്പെടുന്നതാണു ബെംളൂരു സബേര്‍ബന്‍ റെയില്‍. ഇതില്‍ ബയ്യപ്പനഹള്ളി-ചിക്ക ബാനവാര, ഹീലലിഗെ രാജനകു ഇടനാഴികളുടെ നിര്‍മാണ പ്രവൃത്തികളാണു പുരോഗമിക്കുന്നത്.

ഗ്രീന്‍ സ്റ്റേഷനുകള്‍
57 സ്റ്റേഷനുകളാണു സബേര്‍ബന്‍ പാതയിലുള്ളത്. ഇതില്‍ എലിവേറ്റഡ്കളില്‍ സൗരോര്‍ജ സ്റ്റേഷനു വൈദ്യുതി പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിക്കും.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

പരിസ്ഥിതി സൗഹാര്‍ദ മാതൃകയിലാണു സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. യശ്വന്തപുര ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍ 5 നിലകളിലായാണു നിര്‍മിക്കുന്നത്.

2 നി ലകളില്‍ പാര്‍ക്കിങ്ങും മറ്റു 2 നില കളില്‍ വ്യാപാര കേന്ദ്രങ്ങളുമാ ണു പ്രവര്‍ത്തിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts