പട്ടികജാതി ആഭ്യന്തര സംവരണ ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ബെംഗളുരു നിയമസഭയിലും നി യമനിര്‍മാണ കൗണ്‍സിലിലും പാസാക്കിയ പട്ടികജാതി ആഭ്യന്തര സംവരണ ബില്ലിന് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കി.

പട്ടികജാതിക്കാര്‍ക്കിടയിലെ 101 ഉപസമുദായങ്ങളെ 3 വിഭാഗമായി തിരിച്ച് പിന്നാക്കാവസ്ഥയ്ക്ക് ആനുപാതികമായ സംവരണം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള കര്‍ണാടക ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് സബ് ക്ലാസിഫിക്കേഷന്‍ നിയമമാണിത്. ഒഴിഞ്ഞു കിടക്കുന്ന 54,000 തസ്തികകളില്‍ പട്ടിക വിഭാഗങ്ങളുടെ ഉയര്‍ത്തിയ സംവരണ പരിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു മുന്നില്‍ ഇതോടെ വഴി തുറന്നു.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

പട്ടിക ജാതിക്കാര്‍ക്കുള്ള 17% സംവരണം ദലിത് റൈറ്റ്- 6%, ദലിത് ലെഫ്റ്റ്-6%, ടച്ചബിള്‍ ദലിത്- 5% എന്നിങ്ങനെ വേര്‍തിരിച്ചാണ് സംവരണം നടപ്പാക്കുന്നത്. ജസ്റ്റിസ് എച്ച്.എന്‍ നാഗ്മോഹന്‍ ദാസ് കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച് ആഭ്യന്തര സംവരണ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള നിയമ നിര്‍മാണമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts