ക്രൂരതയുടെ അങ്ങേയറ്റം: കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരനെ യുവാവ് തലകീഴായി നിലത്തെറിഞ്ഞു; ദൃശ്യങ്ങൾ കാണാം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പിഞ്ചുകുഞ്ഞിനോട് യുവാവിന്റെ ക്രൂരത. വീടിന് പുറത്ത് റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രകോപനമില്ലാതെ എടുത്ത് റോഡിലേക്ക് തലകീഴായി എറിയുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

റോഡരികിൽ സാധാരണ പോലെ കളിച്ചുനിൽക്കുകയായിരുന്ന കുട്ടിയെ അടുത്തുവന്ന യുവാവ് പെട്ടെന്ന് തലയോളം ഉയർത്തുകയും തുടർന്ന് സർവ്വശക്തിയുമെടുത്ത് റോഡിലേക്ക് തലകീഴായി എറിയുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ നിലവിളിച്ച കുട്ടിയെ യുവാവ് വീണ്ടും ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു മൃഗത്തോടടുക്കുന്ന ക്രൂരതയോടെയാണ് ഇയാൾ കുട്ടിയോട് പെരുമാറിയത്.

എന്തിനാണ് ഇയാൾ കുട്ടിയെ ഇത്ര ക്രൂരമായി ഉപദ്രവിച്ചതെന്നോ ഇവർ തമ്മിലുള്ള ബന്ധമെന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

ഈ ദൃശ്യങ്ങൾ കണ്ട പലരും പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും കർശനമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
[masterslider id="10"]

Related posts