മൈസൂരുവിലെ വാഹനാപകടത്തിൽ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം 

ബെംഗളൂരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു.

റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ശാന്തി നഗറിലെ ജോസിയുടെയും റീനയുടെയും മകള്‍ അലീഷ(35)യാണ് മരിച്ചത്.

നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം ബംഗളൂരുവില്‍ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെ മൈസൂരുവില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

തുടർന്ന് മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഗുണ്ടല്‍പേട്ടില്‍വച്ച്‌ ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു.

മാനന്തവാടിയില്‍ എബിസിഡി നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ.

നിരവധി റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത താരം കൂടിയാണ് അലീഷ.

പരിക്കേറ്റ ജോബിൻ ചികിത്സയിലാണ്. മകള്‍: എലൈന എഡ്വിഗ ജോബിൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts