കുറ്റകൃത്യത്തിനുള്ള ശിക്ഷ അധികം; മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് ഗവർണർ തള്ളി

ബെംഗളൂരു : കർണാടകത്തിൽ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ഓർഡിനൻസ് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് തള്ളി.

കുറ്റകൃത്യത്തിനുള്ള ശിക്ഷ അധികമാണെന്നതുൾപ്പെടെ വിവിധകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തള്ളിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

10 വർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും അധികമാണെന്ന് ഗവർണർ വ്യക്തമാക്കി.

ഓർഡിനൻസ് മൈക്രോഫിനാൻസിനെയും സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം

മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ പോലീസ് വകുപ്പിന് നിലവിലുള്ള നിയമങ്ങൾ ഉപയോഗിക്കാമെന്നും ഗവർണർ നിർദേശിച്ചു.

കർണാടക മൈക്രോഫിനാൻസ് (പ്രിവൻഷൻ ഓഫ് കോയേഴ്‌സീവ് ആക്‌ഷൻസ്) ഓർഡിനൻസ് 2025 എന്നപേരിലായിരുന്നു ഓർഡിനൻസ്.

മൈക്രോഫിനാൻസ് കമ്പനികളുടെ പീഡനംമൂലം ഇടപാടുകാർ ആത്മഹത്യചെയ്തതോടെയാണ് കർണാടക സർക്കാർ ഓർഡിനൻസിറക്കാൻ തീരുമാനിച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us