എച്ചൂസ്മി; ചൂട് എടുത്തിട്ടാട്ടോ; എസിയിൽ ‘തണുപ്പുകായൻ’ കയറി പാമ്പ്! വിമാനത്താവളത്തിൽ പരിഭ്രാന്തി; വീഡിയോ കാണാം

കൊടും ചൂടിൽ നിന്ന് രക്ഷനേടാൻ വിമാനത്താവളത്തിലെ എസി പ്ലാൻ്റിന് മുകളിൽ അഭയം തേടിയ ഏഴടി നീളമുള്ള ചേര (Rat Snake) യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ മുൾമുനയിലാക്കി. മുംബൈ വിമാനത്താവളത്തിലെ അതീവ സുരക്ഷയുള്ള എസി പ്ലാൻ്റ് ഏരിയയിലാണ് അപ്രതീക്ഷിത അതിഥിയെ കണ്ടെത്തിയത്.

പരിശോധനകളും തിരക്കുകളും നടക്കുന്നതിനിടെയാണ് എയർ കണ്ടീഷണറിന് മുകളിൽ വളരെ സുഖമായി ഇരിക്കുന്ന പാമ്പിനെ ഒരാൾ ശ്രദ്ധിച്ചത്. ഏകദേശം ഏഴടി നീളമുള്ള പാമ്പിനെ കണ്ടതോടെ വിമാനത്താവളത്തിൽ നിമിഷനേരം കൊണ്ട് പരിഭ്രാന്തി പടർന്നു. വിവരമറിഞ്ഞ ഉടൻ തന്നെ വിമാനത്താവള അധികൃതർ മൃഗസംരക്ഷണ സംഘടനയെ വിവരം അറിയിച്ചു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വിദഗ്ധർ പാമ്പിനെ സുരക്ഷിതമായി പിടികൂടി. പിന്നീട് ഇതിനെ അടുത്തുള്ള വനമേഖലയിൽ തുറന്നുവിട്ടതായാണ് റിപ്പോർട്ടുകൾ.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

എസിയുടെ തണുപ്പേറ്റ് മുകളിലിരിക്കുന്ന പാമ്പിൻ്റെ ദൃശ്യങ്ങൾ വൈറലായതോടെ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
“മുംബൈയിലെ ചൂട് സഹിക്കവയ്യാതെ എസിയിൽ ഇത്തിരി തണുപ്പ് ആസ്വദിക്കാൻ വന്നതാകും പാവം,” എന്ന് ഒരാൾ കുറിച്ചു. “ടിക്കറ്റില്ലാതെ വിമാനം കയറാൻ വന്നതാണോ?” എന്നും ചിലർ തമാശരൂപേണ ചോദിക്കുന്നുണ്ട്.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

മുംബൈയിലെ വർദ്ധിച്ചുവരുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാൻ വന്യജീവികൾ ജനവാസ മേഖലകളിലേക്കും കെട്ടിടങ്ങൾക്കുള്ളിലേക്കും കടക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts