പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ വാങ്ങുന്നവർക്കും ഒരുപോലെ മുന്നറിയിപ്പായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തരേന്ത്യൻ വിഭവമായ ‘പോഹ’ (അവിൽ) നിർമ്മിക്കുന്ന ഒരു ഫാക്ടറിയിലെ അറപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഫാക്ടറിയുടെ വൃത്തിഹീനമായ തറയിൽ പോഹ വൻതോതിൽ കൂട്ടിയിട്ടിരിക്കുന്നത് വീഡിയോയിൽ കാണാം. അവിടെയുള്ള തൊഴിലാളികൾ ഈ ഭക്ഷണക്കൂമ്പാരത്തിന് മുകളിൽ ഇരുന്നുകൊണ്ടും ചവിട്ടിക്കൊണ്ടുമാണ് കവറുകളിൽ പാക്ക് ചെയ്യുന്നത്. യാതൊരുവിധ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ‘പ്രീമിയം ക്വാളിറ്റി’ എന്ന പേരിൽ വിപണിയിലെത്തുന്ന പല ഭക്ഷണസാധനങ്ങളും തയ്യാറാക്കുന്നതെന്ന് ഈ വീഡിയോ അടിവരയിടുന്നു.
വീഡിയോ വൈറലായതോടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (FSSAI) എതിരെ ജനങ്ങൾ രംഗത്തെത്തി. ഇക്കാര്യങ്ങൾ FSSAI-ക്ക് അറിയാമായിരിക്കും, അവർ കൃത്യമായി മാസംതോറും പണം പിരിക്കുന്നുണ്ടാകും” എന്ന് ഒരാൾ പരിഹാസരൂപേണ കമന്റ് ചെയ്തു. “ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ വെറും തമാശയായി മാറിയിരിക്കുന്നു” എന്നായിരുന്നു മറ്റൊരു രൂക്ഷമായ പ്രതികരണം.
ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേർക്ക് ജീവൻ നഷ്ടമാകുന്ന വാർത്തകൾ നിത്യേന പുറത്തുവരുമ്പോഴും, ഇത്തരം ഫാക്ടറികൾക്കെതിരെ കർശന നടപടി ഉണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. അമിത ലാഭത്തിനായി ജനങ്ങളുടെ ആരോഗ്യത്തെ പന്താടുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ അധികൃതർ കണ്ണ് തുറക്കണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന പ്രധാന ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]