നഗരത്തിൽ കനത്ത വേനൽമഴയും ആലിപ്പഴം വർഷവും : അതിവേഗപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

stone hail rain climate

ബെംഗളൂരു : ബെംഗളൂരുവിലും സമീപജില്ലകളിലും ഇന്നലെ ശക്തമായ വേനൽമഴ ലഭിച്ചു. മഴയ്ക്ക് പിന്നാലെ ആലിപ്പഴ വർഷവും. ശനിയാഴ്ച വൈകീട്ടുപെയ്ത മഴയിൽ ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാമനഗരയിലുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് ഏറെനേരം അതിവേഗപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. ബെംഗളൂരുവിൽ റേസ്‌കോഴ്‌സ് റോഡ്, വസന്തനഗർ, നൃപതുംഗ റോഡ് എന്നിവിടങ്ങളിലാണ് ശക്തമായ മഴലഭിച്ചത്.

നൃപതുംഗ റോഡിൽ നിർത്തിയിട്ട കാറിനുമുകളിലും ബി.എം.ടി.സി. ബസിനുമുകളിലും മരം വീണു. ഏറെനേരം ഗതാഗതതടസ്സമുണ്ടായി. ബി.ബി.എം.പി. ജീവനക്കാരെത്തി മരം മുറിച്ചുനീക്കിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മഴയ്ക്കൊപ്പം ആലിപ്പഴവർഷവുമുണ്ടായി. ബിഡദി, കെങ്കേരി, രാമനഗര, കുമ്പളഗോഡ് തുടങ്ങിയപ്രദേശങ്ങളിലാണ് വ്യാപകമായി ആലിപ്പഴം വീണത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

വൈകീട്ട് അഞ്ചോടെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടു. ബെംഗളൂരു റൂറലിലെ വിവിധ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. അതേസമയം ഞായർ, തിങ്കൾ ദിവസങ്ങളിലും നഗരത്തിൽ വേനൽമഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts