നൈസ് – എക്സ്പ്രസ് വേയിലേക്കുള്ള പുതിയ ലിങ്ക് റോഡ് ഉടൻ തുറക്കും

ബെം​ഗളൂരു: നൈസ് റോഡിലേക്ക് (NICE Road) അതിവേഗം പ്രവേശിക്കാൻ സഹായിക്കുന്ന പുതിയ ലിങ്ക് റോഡ് ഉടൻ തുറക്കും. മൈസൂരു റോഡിലെ ദീപഞ്ജലി നഗർ ജംഗ്ഷനിൽ (BHEL-ന് സമീപം) നിന്ന് പി.ഇ.എസ് കോളേജിന് അടുത്തുള്ള നൈസ് റോഡ് ക്ലോവർ ലീഫ് വരെയുള്ള 1.5 കിലോമീറ്റർ പാതയാണ് ഗതാഗതത്തിന് സജ്ജമാകുന്നത്.

നിലവിൽ നൈസ് റോഡിൽ പ്രവേശിക്കാൻ വാഹനങ്ങൾ ഏറെ ദൂരം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. പുതിയ നാലുവരി പാത വരുന്നതോടെ. 3 മിനിറ്റിൽ നൈസ് റോഡിലെത്താം. ദീപഞ്ജലി നഗറിൽ നിന്ന് വെറും മൂന്ന് മിനിറ്റ് കൊണ്ട് നൈസ് റോഡ് ടോൾഗേറ്റിലെത്താൻ സാധിക്കും.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

തിരക്കുള്ള സമയങ്ങളിൽ ദീപഞ്ജലി നഗറിൽ നിന്ന് ചെല്ലഘട്ടയിലെത്താൻ മുമ്പ് 50 മിനിറ്റോളം എടുത്തിരുന്നു. പുതിയ റോഡ് വരുന്നതോടെ ഇത് 30 മിനിറ്റായി കുറയും. നയന്ദഹള്ളി ജംഗ്ഷൻ, ആർ.ആർ നഗർ എൻട്രൻസ്, ജ്ഞാനഭാരതി എന്നിവിടങ്ങളിലെ കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്രക്കാർക്ക് മൈസൂരു ഹൈവേയിലേക്ക് പ്രവേശിക്കാം.

മജസ്റ്റിക്, കെ.ആർ മാർക്കറ്റ്, ബാപ്പുജി നഗർ, ബാപ്തരായണപുര, വിജയനഗർ എന്നിവിടങ്ങളിൽ നിന്ന് മൈസൂരു ഭാഗത്തേക്ക് പോകുന്നവർക്ക് ഈ പാത വലിയ ആശ്വാസമാകും. വർഷങ്ങളായി ഭൂമി ഏറ്റെടുക്കൽ തർക്കങ്ങളിൽ കുടുങ്ങിക്കിടന്ന പദ്ധതിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

വെല്ലുവിളികൾ
പുതിയ പാത വഴി കൂടുതൽ വാഹനങ്ങൾ ദീപഞ്ജലി നഗർ ജംഗ്ഷനിലേക്ക് എത്തുന്നതോടെ അവിടെ ഗതാഗതക്കുരുക്ക് വർധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. എങ്കിലും നൈസ് റോഡിലേക്കുള്ള പ്രവേശനം എളുപ്പമാകുന്നതോടെ നഗരത്തിനുള്ളിലെ പ്രധാന റോഡുകളിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts