റോഡിലെ മീഡിയൻ റെയിലിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: റോഡിലെ മീഡിയനില്‍ സ്ഥാപിച്ചിരുന്ന റെയിലില്‍നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.

ബസവനഗർ സ്വദേശി 14 വയസ്സുകാരനായ കമല്‍ രാജാണ് മരിച്ചത്.

കലബുറഗി സിറ്റിയിലാണ് അപകടം.

കൂട്ടുകാർക്കൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന കമല്‍രാജ് ഡിവൈഡറില്‍ സ്ഥാപിച്ച റെയിലില്‍ സ്പർശിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു.

സമീപത്തെ വൈദ്യുതി ലൈനില്‍നിന്നുള്ള വയർ റെയിലില്‍ തട്ടിയതാണ് ഷോക്കേല്‍ക്കാനിടയാക്കിയത്.

  നമ്മ മെട്രോ ശൃംഖല വിപുലീകരണം; എവിടെ നിന്ന് എവിടേക്ക് പുതിയ കണക്റ്റിവിറ്റി എന്നറിയാൻ വായിക്കാം

അപകടം കണ്ട ഒപ്പമുള്ള കുട്ടികള്‍ തിരിഞ്ഞോടി.

കമല്‍രാജിന്റെ മാതാവിന്റെ പരാതിയില്‍ കലബുറഗി സിറ്റി കോർപറേഷൻ അധികൃതർക്കെതിരെ അശോക് നഗർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭ പുനഃസംഘടന നവംബറിനുശേഷം; മുഖ്യമന്ത്രി സിദ്ധരാമയ്യ; മുഖ്യമന്ത്രിസ്ഥാനം കൈമാറിയേക്കുമെന്ന എന്നത് അഭ്യൂഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us