പിജി ഹോസ്റ്റലില്‍ സംഘര്‍ഷം; മലയാളി വിദ്യാർത്ഥികളെ ഇറക്കി വിട്ടതായി പരാതി

ബെംഗളൂരു: മടിവാളയിൽ പിജി ഹോസ്റ്റലില്‍ സംഘര്‍ഷം. മലയാളി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായി പരാതി.

സംഭവത്തില്‍ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് മടിവാള പോലീസ് കേസെടുത്തിട്ടുണ്ട്.

പിജി ഹോസ്റ്റല്‍ നടത്തിപ്പുകാരും ഉടമയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

ഉടമയെത്തി മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികളോട് ഉടന്‍തന്നെ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

പിജി നടത്തിപ്പുകാരെ ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഉടമയും പുറത്തുനിന്നുള്ളയാളും എത്തിയത്.

മുന്നറിയിപ്പില്ലാതെ മുറിയിലെത്തി ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്നാണ് പരാതി.

ഹോള്‍ ടിക്കറ്റും പുസ്തകങ്ങളും ഉള്‍പ്പെടെ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts