ടെക്കിയുടെ ആത്മഹത്യ; മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാവാൻ ഭാര്യയ്ക്ക് സമൻസ് 

ബെംഗളൂരു: ടെക്കി ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യ നിഖിതക്ക് പോലീസ് സമന്‍സ് നല്‍കി.

മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മരിച്ച അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയിലാണ് നടപടി.

ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

അന്വേഷണ സംഘം ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ നിഖിത ഉള്‍പ്പടെയുള്ളവര്‍ ഒളിവില്‍ പോയതായി ബെംഗളൂരു പൊലീസ് അറിയിച്ചിരുന്നു.

24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്തത്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരം ഉപദ്രവിച്ചെന്നായിരുന്നു അതുലിന്റെ ആരോപണം.

എന്നാല്‍ അതുലിന്റെ പേരില്‍ ഭാര്യ സ്ത്രീധന പീഡനവും മര്‍ദനവും ആരോപിച്ച്‌ പരാതി നല്‍കിയിരുന്നു.

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും അതുല്‍ ആവശ്യപ്പെട്ടിരുന്നു.

ഭാര്യയേയും അവരുടെ കുടുംബത്തേയും മൃതദേഹത്തിനരികില്‍ പ്രവേശിപ്പിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

എല്ലാവരും ചേര്‍ന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചിരുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയില്‍ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുല്‍ സുഭാഷ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
[masterslider id="10"]

Related posts