ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ അടക്കം 4 പേർ മരിച്ചു 

കോന്നി: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കാറും തീര്‍ത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ച്‌ അപകടം.

ശബരിമല തീര്‍ഥാടകരുടെ ബസ്സും മറ്റൊരു കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കാറിലുണ്ടായിരുന്ന നാലുപേരും മരിച്ചു. മരിച്ചവര്‍ കോന്നി മല്ലശ്ശേരി സ്വദേശികളാണ്.

മത്തായി ഈപ്പന്‍, അനു, നിഖില്‍, മാത്യു എന്നിവരാണ് മരിച്ചത്.

അനുവും നിഖിലും നദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് ബിജു.

നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇന്ന് വെളുപ്പിനെ 3.30ഓടെയാണ് അപകടം ഉണ്ടായത്.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

നവദമ്പതികളായ അനുവും നിഖിലും മലേഷ്യയില്‍ ടൂറ് പോയി തിരിച്ചു വരികയായിരുന്നു.

ഇവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനാണ് അനുവിന്റെ പിതാവായ മത്തായി ഈപ്പനും നിഖിലിന്റെ പിതാവായ മാത്യുവും പോയത്.

തിരിച്ചു വരുമ്പോള്‍ ആണ് അപകടം ഉണ്ടായത്.

ഇവരുടെ വീടിന്റെ ഒരു കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടം സംഭവിക്കുന്നത്.

കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസിലുണ്ടായിരുന്നത് തെലങ്കാന സ്വദേശികളായ ശബരിമല തീര്‍ഥാടകരാണ്.

ബസ്സിലുണ്ടായിരുന്ന പലര്‍ക്കും സാരമായ പരിക്കുണ്ട്.

പ്രാഥമിക ചികിത്സക്കായി ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts