ബജ്റംഗദൾ – ബിജെപി ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്

ബെംഗളൂരു: മംഗളൂരുവിനടുത്ത വിട്ട്ല ടൗണില്‍ ഇന്നലെ ബജ്റംഗദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തടയാൻ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു.

പെറാജെയിലെ ബജ്റംഗദള്‍ ഓര്‍ഗനൈസര്‍ മഹേന്ദ്ര, ബി.ജെ.പി പ്രവര്‍ത്തകൻ പ്രശാന്ത് നായ്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകൻ മഹാലിംഗ നായക് എന്നിവരെ പരിക്കുകളോടെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

അക്രമരംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാള്‍ ഉപയോഗിച്ചാണ് അക്രമം എന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇത് നിഷേധിച്ച പോലീസ് വടിയാണ് ഉപയോഗിച്ചതെന്ന് അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുത്തൂര്‍ മേഖലയില്‍ ബി.ജെ.പിയില്‍ രൂപപ്പെട്ട ആഭ്യന്തര പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് ബജ്റംഗദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts