പുതുവര്‍ഷ ദിനത്തില്‍ വ്യാപകമായി സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തു.

ബംഗലൂരു: പുതുവര്‍ഷ ദിനത്തില്‍ വ്യാപകമായി സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളുടെ ഭീകരത വെളിവാക്കുന്ന പുതിയ വീഡിയോ ദൃശ്യം ചര്‍ച്ചയാകുന്നു. ഞായറാഴ്ച ബംഗലൂരുവിലെ കമ്മനഹള്ളിയിലെ ഒരു സിസിടിവിയിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

ഇവിടുത്തെ 5 മെയിന്‍ റോഡിലൂടെ ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ 2.30ന് ഒറ്റയ്ക്ക് നടന്നുവരുകയായിരുന്ന യുവതിയെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ആക്രമിക്കുകയും ലൈംഗികമായി ഉപയോഗിക്കുന്നതിന്‍റെയും ഭീകരദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

ഏറ്റവും ഭീകരമായ കാര്യം ആ റോഡിന്‍റെ ഒരു വശത്ത് പല വാഹനങ്ങളും കടന്ന് പോകുന്നെങ്കിലും ആരും പ്രതികരിക്കുന്നില്ല എന്നതാണ്.

സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. വീഡിയോയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണത്തിന് തുടക്കമിട്ടു എന്നാണ് റിപ്പോര്‍ട്ട്.

https://www.youtube.com/watch?v=lDoWh4pD5As

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts